Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശനിയാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ : പ്രധാനമന്ത്രിയുടെ ശനിയാഴ്ചലെ തൃശ്ശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വടക്കുംനാഥ ക്ഷേത്ര പരിസരത്തും ശനിയാഴ്ച രാവിലെ മുതൽ ഞായർ വൈകുന്നേരം വരെ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ ട്രെയിലർ പോലുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ തൃശൂർ നഗരാതിർത്തിയിൽ പ്രവേശിക്കുവാൻ പാടുള്ളതല്ല. പ്രാധാനമന്ത്രി പോയതിനു ശേഷം മാത്രമേ പ്രസ്തുത വാഹനങ്ങൾക്ക് പ്രവേശനം അനുവധിക്കുകയൊള്ളൂ. ടി വാഹനങ്ങൾ അതാത് ഹൈവേകളിൽ മറ്റു വാഹനങ്ങൾക്ക് തടസ്സമില്ലാതെ പാർക്ക് ചെയ്യേണ്ടതാണ്. . എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക്: പാലിയേക്കര ടോൾ പ്ലാസ വഴി
വരുന്ന എല്ലാ വാഹനങ്ങളും തലോർ ബൈപ്പാസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തലോർ – ഒല്ലൂർ – കുരിയച്ചിറ – മുണ്ടുപാലം – ശക്തൻ വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. മനോരമ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം – കുരിയച്ചിറ – ഒല്ലൂർ വഴി തലോർ ബൈപ്പാസിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്. മാന്ദാമംഗലം, പുത്തൂർ, വലക്കാവ് ഭാഗങ്ങളിൽ നിന്ന്: കട്ടനെല്ലൂർ പാലത്തിന്റെ അടിയിലൂടെ അഞ്ചേരി – മാർ അപ്രേം – മിഷ്യൻ ക്വാട്ടേഴ്സ് -എന്നീ വഴിയിലൂടെ തൃശൂർക്ക് പോകേണ്ടതാണ്. മണ്ണുത്തി മേൽപാലത്തിനടിയിലൂടെ തൃശ്ശൂർ ക്ക് വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതിനാൽ കുട്ടനെല്ലൂർ പാലത്തിന്റെ അടിയിലൂടെ പോയി അഞ്ചേരി – മാർ അപ്രേം – മിഷ്യൻ ക്വാട്ടേഴ്സ് – എന്നീ വഴിയിലൂടെ തൃശൂർക്ക് പോകേണ്ടതാണ്. കോഴിക്കോട്, ഗുരുവായൂർ, കുന്ദംകുളം, അടാട്ട് ഭാഗങ്ങളിൽ നിന്ന്: ലുലു ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അയ്യന്തോൾ വഴി വെസ്റ്റ് ഫോർട്ടിൽ സർവ്വീസ് അവസാനിപ്പിക്കണം. പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്. വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേക്കോട്ട വഴി സർവ്വീസ് നടത്തേണ്ടതാണ്. മണ്ണുത്തി, മുക്കാട്ടുക്കര, നെല്ലങ്കര മുക്കാട്ടുകര നെല്ലങ്കര വഴി പെൻഷൻമുലയിൽ എത്തി ചെമ്പൂക്കാവ്, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്ലാമല, മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട്: പെരിങ്ങാവ് എത്തി കോലോത്തുംപാടം รถว വഴി ജംഗ് ഷനിലൂടെ
വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.

ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കണ്ടക്കാട്: ബാലഭവൻ വഴി ടൗൺ ഹാൾ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം – സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും, സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതുമാണ്.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് (കൂർക്കഞ്ചേരി വഴി):ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ കൂർക്കഞ്ചേരി വഴി സർവ്വീസ് നടത്തേണ്ടതാണ്. വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്.

ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി : മുണ്ടുപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

കെ.എസ്.ആർ.ടി.സി (K.S.R.T.C) സർവ്വീസുകൾ ചാലക്കുടി, എറണാകുളം ഭാഗത്തേക്ക്:കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള ബസ്സുകൾ കൂർക്കഞ്ചേരി – ചിയ്യാരം വഴി പോകേണ്ടതാണ്. തിരിച്ചുവരുന്നവ ഒല്ലൂർ കുരിയച്ചിറ വഴി മുണ്ടുപാലം എത്തി ഇടത്തോട്ട് തിരിഞ്ഞ് മാതൃഭൂമി ജംഗ്ഷൻ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.

അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഓർഡിനറി ബസ്സുകൾ: ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സർവ്വീസ് നടത്തേണ്ടതാണ്.

പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവർ ലുലു ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വെസ്റ്റ് ഫോർട്ട് – കാൽവരി റോഡ് – പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരികെ ഇതുവഴി തന്നെ സർവ്വീസ് നടത്തേണ്ടതുമാണ്

വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.

ചേറ്റർ, പള്ളിമൂല, മാറ്റാമ്പുറം, കണ്ടക്കാട്: ബാലഭവൻ വഴി ടൗൺ ഹാൾ

ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം – സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും, സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതുമാണ്.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് (കൂർക്കഞ്ചേരി വഴി):

ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ കൂർക്കഞ്ചേരി വഴി സർവ്വീസ് നടത്തേണ്ടതാണ്. വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്.

ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി മുണ്ടുപാലം ജംഗ്ഷനിൽ എത്തി

ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

കെ.എസ്.ആർ.ടി.സി (K.S.R.T.C) സർവ്വീസുകൾ

.ചാലക്കുടി, എറണാകുളം ഭാഗത്തേക്ക്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള ബസ്സുകൾ കൂർക്കഞ്ചേരി – ചിയ്യാരം വഴി പോകേണ്ടതാണ്. തിരിച്ചുവരുന്നവ ഒല്ലൂർ കുരിയച്ചിറ വഴി മുണ്ടുപാലം എത്തി ഇടത്തോട്ട് തിരിഞ്ഞ് മാതൃഭൂമി ജംഗ്ഷൻ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.

അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഓർഡിനറി ബസ്സുകൾ:

ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സർവ്വീസ് നടത്തേണ്ടതാണ്.

പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവർ ലുലു ജംഗ്ഷനിൽ നിന്ന്

വലത്തോട്ട് തിരിഞ്ഞ് വെസ്റ്റ് ഫോർട്ട് – കാൽവരി റോഡ് – പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരികെ ഇതുവഴി തന്നെ സർവ്വീസ് നടത്തേണ്ടതുമാണ്.

ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ നിന്നുള്ളവ

പാട്ടുരായ്ക്കൽ, പൂങ്കുന്നം വഴി ലുലു ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് അയ്യന്തോൾ – വെസ്റ്റ് ഫോർട്ട് – കാൽവരി റോഡ് – പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരികെ ഇതുവഴി തന്നെ സർവ്വീസ് നടത്തേണ്ടതുമാണ്.

മ ചെറിയ വാഹനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ: പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്.

കുന്നംകുളത്തുനിന്ന് പാലക്കാട്ടേക്ക് (ബസ്സ്, ട്രെയിലർ എന്നിവ ഒഴികെ): മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർ ഹൗസിൽ വന്ന് പൊങ്ങണംക്കാട്, ചിറക്കോട് – മുടിക്കോട് വഴി പോകേണ്ടതാണ്.

കുന്നംകുളത്തുനിന്ന് എറണാകുളത്തേക്ക് (ബസ്സ്, ട്രെയിലർ എന്നിവ ഒഴികെ): മുണ്ടൂരിൽ നിന്നും തിരിഞ്ഞ് കൊട്ടേക്കാട് – വിയ്യൂർ പാലം വഴി പവർ ഹൗസിൽ വന്ന് പൊങ്ങണംക്കാട്. മുക്കാട്ടുക്കര വഴി പോകേണ്ടതാണ്.

മേൽ പറഞ്ഞ റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കുകയും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *