Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വസ്ത്രവൈവിധ്യത്തിന്റെ വിസ്മയലോകം തുറന്ന് പുളിമൂട്ടില്‍ സില്‍ക്‌സ്

തൃശൂര്‍: വസ്ത്രവ്യാപാരരംഗത്ത് അടുത്ത വര്‍ഷം നൂറിന്റെ നിറവിലെത്തുന്ന പുളിമൂട്ടില്‍ സില്‍ക്‌സ് പൂരനഗരത്തില്‍ പുതിയ രൂപത്തിലും പകിട്ടിലും പ്രവര്‍ത്തനം തുടങ്ങി. മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്മാരായ രാജൻ ജെ പല്ലൻ, റെജി ജോയി ചാക്കോള, വര്‍ഗീസ് കണ്ടംകുളത്തി, ഐ.പി.പോള്‍, എം.പി.വിന്‍സെന്റ്, പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഡയറക്ടര്‍മാരായ എബ്രഹാം ചാക്കോ, ജേക്കബ് എബ്രഹാം, ജേക്കബ് ജോണ്‍, ജേക്കബ് സ്റ്റീഫന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി.

ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം പകരുന്ന പരിഷ്‌ക്കാരങ്ങളാണ് ‘ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സജ്ജമാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മുഴുവന്‍ ഷോറൂം വിപുലമാക്കിയിട്ടുണ്ട്. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പം കൂടുതല്‍ പുതിയ കെട്ടിടത്തിനുണ്ട്. ജയന്റ് വീല്‍ പാര്‍ക്കിംഗ്, വാലറ്റ് പാര്‍ക്കിംഗ്, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ്, എന്നിവയിലൂടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉദ്ഘാടനം പ്രമാണിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും  ലഭ്യമാണ്. പുളിമൂട്ടില്‍ സില്‍ക്സിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളായ ഗുണമേന്മ, അതിവിപുലമായ സെലക്ഷന്‍സ്, ഉപഭോക്തൃ സംതൃപ്തി, ന്യായമായ വില എന്നിവ ഇനി കൂടുതല്‍ മേന്മയോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കും.

പുളിമൂട്ടില്‍ സില്‍ക്സിന്റെ സവിശേഷതയായ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍ സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും കസ്റ്റമേഴ്സിന്  ലഭ്യമാണ്.

സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ളോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ
കളക്ഷനും പ്രത്യേക  ഗ്രൂം സ്റ്റുഡിയോയും., ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം എന്നിവയും പ്രധാന സവിശേഷതയാണ്.

ഇതിന് പുറമെ പ്രത്യേകം സജ്ജമാക്കിയ ചില്‍ഡ്രന്‍സ് വിഭാഗം വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും ഒരു മായാപ്രപഞ്ചം കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയാകും.

Leave a Comment

Your email address will not be published. Required fields are marked *