സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ
തൃശ്ശൂര്‍: നഗരത്തിലെ കെ.എസ.്ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.
ഇന്നലെ ഉച്ചയോടെയാണ് സംഗീതയും, റിജോയും ഹോട്ടലില്‍ മുറിയെടുത്തത്. രാത്രി പതിനൊന്നരയ്ക്കുള്ള ട്രെയിനിന് പോകണമെന്നാണ് ഇവര്‍ ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്. എന്നാല്‍, രാത്രി ഈ സമയം കഴിഞ്ഞും ഇവര്‍ മുറിയില്‍ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭര്‍ത്താവ് അന്വേഷിച്ച് വരികയും ചെയ്തു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഗീതയെ കാണാനില്ലെന്ന് ഭര്‍ത്താവ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. സുനിലിനും സംഗീതയ്ക്കും മൂന്ന് മക്കളാണ്. റിജോ അവിവാഹിതനാണ്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
ഫോട്ടോ: ആത്മഹത്യ ചെയ്ത് സംഗീത,റിജോ
Photo Credit: NK