Newsskerala

വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ വരവ് തൃശ്ശൂരിൽ ആഘോഷമാക്കി ബിജെപി…. WATCH VIDEO

തൃശൂർ: ഇന്ന് ഉച്ചക്ക് പാലക്കാട് നിന്ന് തൃശൂരിൽ എത്തിയ വന്ദേ ഭാരത് എക്സ്പ്രസിന് ആവേശകരമായ സ്വീകരണം നൽകി തൃശ്ശൂരിൽ ബിജെപി നേതാക്കളും പ്രവർത്തകരും. സംസ്ഥാന ജില്ലാതല നേതാക്കൾ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തി കേന്ദ്രസർക്കാരിനെ പ്രശംസിച്ചു മുദ്രാവാക്യങ്ങൾ മുഴക്കി വന്ദേ ഭാരതിനെ തൃശ്ശൂർ സ്റ്റേഷനിൽ സ്വീകരിച്ചു. തൃശ്ശൂർ ജില്ലാ പ്രസിഡൻറ് അനീഷ് കുമാറും എത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം വെറും കയ്യോടെയല്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാർ . വന്ദേ ഭാരതി നേക്കാൾ വേഗത്തിലാണ് രാജ്യവ്യാപകമായി വികസന പ്രവർത്തനം ‘ മലയാളികൾക്കുള്ള വിഷു, ഈ ദ്, ഈസ്റ്റർ സമ്മാനമാണിത്. വന്ദേ ഭാരത് ട്രെയിനിനെ തൃശൂർ റെയിൽവെ സ്റ്റേഷനിൽ വരവേൽക്കാൻ എത്തിയതായിരുന്നു അദ്ദേഹം . ജനങ്ങളെ കഷ്ടപ്പെടുത്താതെ യാത്രാ സൗകര്യം വർധിപ്പിക്കുകയാണ് മോദി സർക്കാർ. തികച്ചും അപ്രതീക്ഷിതമായിട്ടാണ് വന്ദേ ഭാരത് കേരളത്തിന് അനുവദിച്ചത്. വികസനത്തിൻ്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാ കാത്തതിൻ്റെ നിരാശ ചിലർക്കുണ്ടെന്നും അനീഷ് കുമാർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *