Newsskerala

പട്ടിക്കാട് പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ പിറകില്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു.

തൃശൂര്‍: പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.  പട്ടിക്കാട് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ പിറകില്‍ ലോറി ഇടിച്ച് ഡ്രൈവര്‍ മരിക്കുകയായിരുന്നു. തമിഴ്‌നാട്ടുകാരനായ എം മോഹന്‍കുമാര്‍ (27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. വാനിന്റെ പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ പുറകില്‍ ലോറി ഇടിക്കുകയായിരുന്നു. മോഹന്‍ കുമാര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ടയര്‍ മാറ്റാന്‍ സഹായിച്ച മറ്റൊരു പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോഹന്‍കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

Leave a Comment

Your email address will not be published. Required fields are marked *