Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ പൂരം  അന്വേഷണം: വലതുപക്ഷമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. മുഖ്യമന്ത്രി

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് വലതുപക്ഷമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.
 24 ന് മുമ്പ് റിപ്പോര്‍ട്ട് ലഭിക്കണം എന്ന് താന്‍ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോര്‍ട്ട് ഡി.ജി.പിയുടെ ഓഫീസിലെത്തി. റിപ്പോര്‍ട്ട് നാളെ എന്റെ കൈയ്യിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തേക്കിന്‍കാട് മൈതാനത്ത് അഴീക്കോടന്‍ രാഘവന്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം .പൂരം  അലങ്കോലമാക്കാന്‍ ശ്രമമുണ്ടായി. എ.ഡി.ജി.പിയുടെ
അന്വേഷണ റിപ്പോര്‍ട്ട് കാണാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത്.  ജനത്തിന്റെ മനസില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം ഇതുവരെ കിട്ടിയിട്ടില്ല. അതിനെക്കുറിച്ച് മാധ്യമങ്ങള്‍ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Leave a Comment

Your email address will not be published. Required fields are marked *