Newsskerala

അട്ടപ്പാടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം ;  പ്രതിയെ തിരിച്ചറിഞ്ഞു

പാലക്കാട്:  അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെണ്‍കുട്ടിക്ക് 5 വയസും തോന്നിക്കുന്നതായി പൊലീസ് വ്യക്തമാക്കി.പ്രതിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കിട്ടി. പ്രതി അട്ടപ്പാടിയിലെ തൊഴിലാളിയാണ്.. ഇവിടെ തോട്ടം മേഖലയില്‍ ജോലിയെടുത്തിരുന്ന സ്ത്രീയാണ് മരിച്ചത്.
മൃതദേഹങ്ങള്‍ കണ്ടെത്തിയ സമയത്ത് അവയില്‍ അടിവസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ തലയറുത്തു മാറ്റിയ നിലയിലാണുള്ളത്. ശരീരം രണ്ട് ചാക്കുകളിലും തല മറ്റൊരു ചാക്കിലുമായാണ് ഒഴുക്കിയത്. മൃതദേഹങ്ങള്‍ അറുത്തുമാറ്റാന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
മൂന്ന് ദിവസം മുന്‍പ് വരെ പുഴയില്‍ നല്ല ഒഴുക്ക് ഉണ്ടായിരുന്നതിനാല്‍, മറ്റെവിടെയെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒഴുക്കിക്കൊണ്ടുവന്നതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ മരിച്ചവരെ കുറിച്ചും പ്രതികളെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. അന്വേഷണം തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് മേഖലയില്‍ നിന്ന് അടുത്തിടെ ആരെങ്കെയും കാണാതായിട്ടുണ്ടോ എന്ന കോണിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും പൊലീസും ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *