Newsskerala

മലയാളത്തിന്റെ മഹാനടന് 75-ാം പിറന്നാള്‍

കൊച്ചി: തെന്നിന്ത്യന്‍ സിനിമയിലെ നടനവിസ്മയമായ മലയാളത്തിന്റെ സ്വന്തം മമ്മൂക്കക്ക് ഇന്ന് 75-ാം പിറന്നാള്‍. ജന്മദിനത്തില്‍ ആശംസകളുമായി ഇന്നലെ അര്‍ധരാത്രി തന്നെ നിരവധി ആരാധകര്‍ അദ്ദേഹത്തിന്റെ എറണാകുളം ഇളംകുളത്തെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. അതേസമയം, മമ്മൂട്ടി കൊച്ചിയില്‍ ഇല്ല എന്നാണ് വിവരം. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ്. എങ്കിലും വീട്ടില്‍ ആരാധകര്‍ക്കായി കേക്ക് മുറിക്കും. അഞ്ചരപതിറ്റാണ്ട് പിന്നിട്ട സിനിമയില്‍ തിരക്കിലാണ്. മമ്മൂട്ടി വീണ്ടും അതിഥി വേഷത്തില്‍ എത്തുന്ന രഞ്ജിത്തിന്റെ ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ അടക്കം നിരവധി പുതിയ പ്രൊജക്റ്റുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *