Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൊമ്പന്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു

തൃശൂര്‍: പൂരനഗരിയിലെ തലയെടുപ്പുള്ള കൊമ്പനായിരുന്ന കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. 44 വയസ്സുള്ള ശ്രീനിവാസന്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന്് രാവിലെയായിരുന്നു ശ്രീനിവാസന്റെ വിയോഗം.

1991-ലാണ് ശ്രീനിവാസനെ കുട്ടന്‍കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നടയിരുത്തിയത്. തമിഴ്‌നാട് വണ്ടൂരില്‍ മൃഗശാലയില്‍ നിന്ന് തൃശൂരിലേക്ക് എത്തിക്കുകയായിരുന്നു.  തൃശൂര്‍ പൂരം എഴുന്നള്ളിപ്പിലടക്കം നിത്യസാന്നിധ്യമായിരുന്നു. അഴകൊത്ത കൊമ്പുകളായിരുന്നു ശ്രീനിവാസനെ ആനപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *