തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തില്‍ അരങ്ങേറിയ പുത്തന്‍പാന സംഗീതാവിഷ്ക്കാരം പുതുചരിത്രമായി. തൃശ്ശൂര്‍ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന നാട്യവിസ്മയത്തിന് 3,200 പേര് നൃത്തച്ചുവടുവെച്ചു. ബസ്ററ് ഓഫ് റെക്കോര്‍ഡും നേടി.
തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് നൃത്താവിഷ്ക്കാരം ഉദ്ഘാടനം ചെയ്തു. അര്‍ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പുത്തന്‍പാനയുടെ അവതരണം.
അതിരൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍,ഗ്ലോബല്‍ മാതൃവേദി പ്രസിഡണ്ട് ബീന ജോഷി, മാതൃവേദി പ്രസിഡണ്ട് എല്‍സി വിന്‍സെന്റ്, മെഗാ പുത്തന്‍പാന കണ്‍വീനര്‍ ലിസ്സി പോള്‍, അസി. ഡയറക്ടര്‍ ഫാ. അനിഷ് കൂത്തൂര്‍, സെക്രട്ടറി ജീന ജോസഫ്, ട്രഷറര്‍ ശോഭ ജോണ്സന്, ലീന ജോര്‍ജ്ജ്, ഷൈനി ജെയ്ക്കബ്, ഗ്രേറ്റ ബേബി, മേരി രാജു,ജെയ്മോള്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവരും സംബന്ധിച്ചു.