Newsskerala

നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് നടി പരാതി നല്‍കിയത്. ഭാരതീയ ന്യായ് സംഹിത 75-ാം വകുപ്പ് പ്രകാരമാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

ഒരു വ്യക്തി തന്നെ ദ്വായര്‍ത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നുവെന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം ഇന്ന് നല്‍കി, വ്യവസായി ബോബി ചെമ്മണൂര്‍. അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി.

 കമന്റിടുന്നവര്‍ മാനസിക വൈകല്യമുള്ളവരാണെന്നും ഹണി റോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ബുദ്ധിമുട്ട് നേരിട്ടു. അയാള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞു. 

Leave a Comment

Your email address will not be published. Required fields are marked *