Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എറണാകുളം ടൗണിൽ വൻ മയക്കുമരുന്ന് വേട്ട


കൊച്ചി: എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം മജുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വോഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിൻ്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും പാർട്ടിയും കലൂർ ദേശത്ത് ശാസ്താ ടെമ്പിൾ റോഡിനു സമീപം സ്ഥിതി ചെയ്യുന്ന സിൽവർ നെസ്റ്റ് റസിഡൻസി എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊച്ചി സ്വദേശികളായ ഇസഹാക്ക് മകൻ അഫ്രീദ്(27 വയസ്സ്),നൗഷാദ് മകൻ ഹിജാസ് (27 വയസ്സ്), കുഞ്ഞുമോൻ മകൻ അമൽ ആവോഷ്(27 വയസ്സ്), സുബൈർ മകൻ ഫിർദോസ്(26 വയസ്സ്) എന്നിവരെ അറസ്റ്റു ചെയ്തു . ബാഗ്ലൂരിൽ നിന്നും അഞ്ചു ലക്ഷം രൂപക്ക് വാങ്ങി കൊണ്ടുവന്ന് ചെറു പൊതികളിലാക്കിയാണ് ഇവർ വില്പന നടത്തിയിരുന്നത്. എറണാകുളം, കാക്കനാട്, കൊച്ചി എന്നി നഗരപ്രദേശങ്ങളിലെ റിസോട്ടുകളിലും, അപ്പാർട്ടുമെൻ്റുകളിലും താമസിച്ച് യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരേയും കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തി വന്നിരുന്നത്. പ്രതികൾ മയക്കുമരുന്നു വിറ്റു കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *