Newsskerala

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം.  അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തിയതായി വത്തിക്കാന്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് മാര്‍പാപ്പയുടെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി.
 ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധയുണ്ട്.  ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ  ഉച്ചകഴിഞ്ഞ് സിഎടി സ്‌കാന്‍ നടത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിക്കുന്നു.

പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു .

Leave a Comment

Your email address will not be published. Required fields are marked *