Newsskerala

പോക്‌സോ കേസുകള്‍ക്ക് കേരള പൊലീസില്‍ പ്രത്യേക അന്വേഷണ വിഭാഗം

തിരുവനന്തപുരം:  പോക്സോ കേസുകള്‍ക്ക് കേരള പോലീസില്‍ പ്രത്യേക അന്വേഷണ വിഭാഗം. പോക്സോ കേസുകള്‍ക്ക് 20 ഡിവൈഎസ്പിമാര്‍ക്ക് ചുമതല നല്‍കും. 16 നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാര്‍ക്ക് ഉള്‍പ്പെടെയാണ് ചുമതല.  ജന്റര്‍ ജസ്റ്റിസ് ഡിവൈഎസ്പിമാര്‍ എന്ന വിഭാഗമാണ് രൂപീകരിച്ചിരിക്കുന്നത്.

ജില്ലകളിലായിരിക്കും ഇത് നിലവില്‍ വരിക. എസ്‌ഐമാരുടെ കീഴില്‍ പ്രത്യേക വിഭാഗമായി ഇത് പ്രവര്‍ത്തിക്കും. ഡിവൈഎസ്പിമാര്‍ക്കായിരിക്കും ചുമതല.അധികമായി 4 ഡിവൈഎസ്പി തസ്തിക ഉള്‍പ്പെടെ 304 തസ്തിക സൃഷ്ടിച്ചു. 20 പൊലീസ് ജില്ലകളിലും യൂണിറ്റ് ചുമതല എസ്ഐമാര്‍ക്ക്. അഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 20 പൊലീസ് ജില്ലകളിലും പുതിയ യൂണിറ്റുകളുണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *