തിരുവനന്തപുരം: യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കണ്‍വീനറുമായ അടൂര്‍ പ്രകാശ്. യുഡിഎഫ് യോഗം വിളിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്. യുഡിഎഫ് കണ്‍വീനറായ താനല്ല മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങള്‍ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാന്‍ സാധിച്ചിട്ടില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും അഭിപ്രായഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. എ.ഐ.സി.സിയാണ് എന്നെ ചുമതല ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതൃപ്തിയെ കുറിച്ച് അറിയിക്കേണ്ടിടത് അറിയിക്കും. ഉപതെരഞ്ഞെടുപ്പില്‍ ഏകോപന കുറവുണ്ടായി. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചു കൂട്ടേണ്ടത് യുഡിഎഫ് കണ്‍വീനറുടെ ചുമതലയാണ്. പക്ഷേ ചെയര്‍മാന്റെ അനുമതിയോടെയാണ് ചെയ്യുക. ഇത്തരം കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ചെവിയില്‍ പോയി ഓതേണ്ട കാര്യമില്ല. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കണം. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്.
തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തട്ടെയെന്നും മുനീറിന്റെ പദവി അര്‍ഹതപ്പെട്ട ആളുകള്‍ തന്നെയാണെന്നും അര്‍ഹതപ്പെടാത്ത ആര്‍ക്കും നല്‍കിയെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി










