തൃശൂര്‍: നഗരത്തിലെ ലോഡ്ജില്‍ നിന്ന് യുവതിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയി. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികില്‍ തള്ളി. യുവതിയെ കാറില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു. ഇരുവരെയും തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് യുവാവിന്റെ ഭാര്യയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റിലായി. സെപ്റ്റംബര്‍ 22നായിരുന്നു സംഭവം. യുവാവിന്റെ ഭാര്യയെയും തോമസിനെയും കൂടാതെ പാല്‍രാജ്, ശങ്കര്‍, രഘുപതി എന്നിവരാണ്.പിടിയിലായത്.
തമിഴ്നാട് സ്വദേശിയായ യുവാവും നിലമ്പൂര്‍ സ്വദേശിനിയായ യുവതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു.ഇരുവരും തൃശൂരില്‍ വന്ന ലോഡ്ജ് എടുത്ത് താമസിച്ചു. ഇതറിഞ്ഞ യുവാവിന്റെ ഭാര്യ തോമസ് എന്നയാള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തു. യുവാവിന്റെ ഭാര്യയും തോമസും ഉള്‍പ്പെടെ അഞ്ചു പേര് തൃശ്ശൂരിലെത്തി. യുവാവിനെയും യുവതിയെയും ബലമായി കാറില്‍ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം യുവതിയെ മറ്റൊരു കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്തു. രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസ് വിവിധ ഇടങ്ങളില്‍ നിന്നായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു.









