Newsskerala

ജനനായകന്‍’ റിലീസിന് അനുമതിയില്ല

കൊച്ചി: മെഗാസ്റ്റാര്‍ വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെന്‍സര്‍ ബോര്‍ഡ് അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബഞ്ച്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഎഫ്‌സിക്ക് സാവകാശം നല്‍കിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.
ജനുവരി ഒന്‍പത് പൊങ്കല്‍ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്. രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുന്‍പ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് ചിത്രം ജന നായകന്‍ ഒരുങ്ങിയത്. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *