Newsskerala

യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഭൂരിഭാഗം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും സര്‍വേ ഫലങ്ങള്‍. 90 സീറ്റ് വരെ നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 9 ഏജന്‍സികളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ടൈംസ് നൗ ജെവിസി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, വോട്ട് വൈബ്, ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇന്‍സൈറ്റ്, ജേര്‍ണോ മിറര്‍, മാട്രിസ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്തുവിട്ടത്. ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാര്‍ക്ക്. ബംഗാള്‍ ബി ജെ പി പിടിക്കുമെന്നാണ് പോള്‍ ഡയറിയുടെ സര്‍വേ ഫലം. കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാന്‍ നാല് നാള്‍ മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *