Newsskerala

കരുവന്നൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

തൃശൂര്‍:  ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ്. മാടായിക്കോണം ടി.കെ. ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ ഒന്‍പതു മുതലാണ് അംഗങ്ങളുടെ വോട്ടിംഗ് ആരംഭിച്ചത്. വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകുന്നേരത്തോടെ അറിയും. 13 അംഗ ഭരണസമിതിയില്‍ 11 സീറ്റുകളിലാണ് മത്സരം. രണ്ടു സീറ്റില്‍ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണുള്ളത്.തട്ടിപ്പിന് പിന്നാലെ കരുവന്നൂരില്‍ ഇതുവരെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പത്തുവര്‍ഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Leave a Comment

Your email address will not be published. Required fields are marked *