കൊച്ചി: ചലച്ചിത്ര സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് യുവതിയുടെ പരാതിയില് കേസെടുത്തിരിക്കുന്നത്. 2022-ല് യുവതിയുടെ ഫ്ളാറ്റില് അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് കേസ്. ഹിറ്റ് സിനിമ മഞ്ഞുമ്മല് ബോയ്സിന്റെ സംവിധായകനാണ് ചിദംബരം കഴിഞ്ഞയാഴ്ചയാണ് യുവതി പൊലീസില് ചിദംബരത്തിനെതിരെ പരാതി നല്കിയത്. ബിഎന്എസ് 74,75,79 തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. എളംകുളത്ത് യുവതി താമസിക്കുന്ന ഫ്ളാറ്റില് അതിക്രമിച്ച് കടന്നെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി.
മഞ്ഞുമ്മല് ബോയ്സ് സംവിധായകന് ചിദംബരത്തിനെതിരെ നടി പരാതി നല്കി







