പാലക്കാട്: മൂലത്തറയില് ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുമ്പില് വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്പദമായി മരിച്ച നിലയില് കണ്ടെത്തുന്നത്. തൃശ്ശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് വെച്ച് നടത്തിയ പോസ്റ്റ്മോര്ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില് മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിനിടെ അഞ്ച് പേര് പിടിയിലായി.











