Newsskerala

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കം

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍. നിയമസഭാ തിരഞ്ഞെടുപ്പ്് അടുത്തിരിക്കെ മുന്‍മന്ത്രികൂടിയായ സുധാകരന്റെ നേതൃത്വത്തിനെതിരായ പരസ്യ പ്രതിഷേധം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയും പരിഹാസവും ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന ഉറച്ച നിലപാടിലാണ് ജി.സുധാകരന്‍.  ജി.സുധാകരന് പരിഭവം ഉണ്ടെന്നും, അദ്ദേഹത്തില്‍ നിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും  സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവെച്ചതാണെന്നും ബേബി പറഞ്ഞു. സുധാകരനെ സിപിഎം നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *