Newsskerala

കേരളം നാളെ പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: കൊട്ടിക്കയറിയ ആവേശ പ്രചാരണത്തിന് ഒടുവില്‍ ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടര്‍മാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2500 പ്രശ്‌നബാധിത ബൂത്തുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്‌നാട് പൊലീസും തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്. സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും.  എക്‌സിറ്റ് പോളുകള്‍ക്കും ഈ സമയം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം നാളെ പോളിങ് ബൂത്തില്‍ എത്തും. രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

മധ്യകേരളത്തിലെ 50 മണ്ഡലങ്ങളില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇടത്, വലത് മുന്നണികള്‍. തൃശ്ശൂരും മണലൂരും പിടിച്ചെടുക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. വടക്കന്‍ കേരളത്തിലും സ്ഥാനാര്‍ത്ഥികള്‍ അവസാനഘട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ആക്രമ സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദേശം ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *