Newsskerala

നിതിന്‍ രാജിന്റെ ആത്മഹത്യ:  ഡോ. എം കെ റാം ആന്ധ്രാ പ്രദേശില്‍ തന്നെയെന്ന് നിഗമനം

കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍ എം കെ റാം ആന്ധ്രാ പ്രദേശില്‍ തന്നെയാണ് ഒളിവില്‍ തുടരുന്നതെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണ സംഘം. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ റാം കീഴടങ്ങിയേക്കുമെന്ന് സൂചന. അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആന്ധ്രയില്‍ തുടരുകയാണ്. ക്രൈംബ്രാഞ്ചിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ ആന്ധ്രക്ക് തിരിക്കും. കോളേജിലെ പാത്തോളജി വിഭാഗം മുന്‍ മേധാവിയും അധ്യാപകനുമായ ഡോ. എം.കെ. റാം അടക്കമുള്ളവര്‍ നിതിനെ സഹപാഠികളുടെ മുന്നില്‍ വച്ച് ജാതിപരമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *