മൈസൂരു: . സംഗീതലോകത്തെ ചക്രവര്‍ത്തിനി എസ്.ജാനകിയ്ക്ക് കണ്ണീരോടെ വിട.മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.മൈസൂരു മഹാരാജ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം, കനിയനഹുണ്ടി ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പേരക്കുട്ടി അപ്സര അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാരം. രാഷ്ട്രീയ-സാംസ്കാരിക-ചലച്ചിത്ര മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വാനമ്പാടിക്ക് വിട











