Newsskerala

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു.

പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസിലെ അന്തിമവാദം കോടതി ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. ഈ മാസം ആറിന് വിധി പറയാനിരുന്ന കേസ് , വിചാരണ കോടതി ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

2025 ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. നെന്മാറ പോത്തുണ്ടിയില്‍ അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും(75) പട്ടാപ്പകല്‍ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .

Leave a Comment

Your email address will not be published. Required fields are marked *