Newsskerala

ബാങ്കോക്കിലെ ബാറില്‍ വന്‍തീപിടിത്തം; 27 മരണം

ബാങ്കോക്ക്: ബാങ്കോക്കില്‍ ബാറിലുണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 22 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആകെ 63 പേര്‍ക്ക് പരിക്കേറ്റതായാണ് ബാങ്കോക്ക് മെട്രോപൊളിറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. സംഭവസ്ഥലം തായ്ലന്‍ഡ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു. 27 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും തായ്ലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *