Newsskerala

വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് സമയം ഏകീകരിക്കും. ഇനിയുള്ള ഒരാഴ്ച ഒരേസമയം പവര്‍കട്ട് ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവര്‍കട്ടിന് ഒന്നരമണിക്കൂര്‍ മുമ്പ് ഉപഭോക്താക്കളെ നേരത്തെ അറിയിക്കുന്ന സംവിധാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ ആക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ഈ സംവിധാനം കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച 700 മെഗാ വാട്ടിന്റെ  കുറവാണ് സംസ്ഥാനത്ത് നേരിട്ടതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക ആപ്പായ ‘വിത് യു’വിലൂടെയും മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയും വിവരങ്ങള്‍ ലഭ്യമാക്കും.
ഇന്ന് ഉച്ചയോടെ ഈ പുതിയ സംവിധാനം സംസ്ഥാനമാകെ പൂര്‍ണമായി നിലവില്‍ വരും. തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പ്രാരംഭ പരീക്ഷണങ്ങള്‍ പൂര്‍ണ വിജയം കണ്ട പശ്ചാത്തലത്തിലാണ് ഈ സൗകര്യം കേരളമാകെ വ്യാപിപ്പിക്കുന്നത്. വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് വരെ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ  പ്രധാന സവിശേഷത. പുതിയ ആപ്പിനെ ഔട്ടേജ് മാനേജ്‌മെന്റ്  സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന്് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. വൈദ്യുതി ഉപയോഗം കൂടി. വൈദ്യുതി സൂക്ഷിച്ചുവെയ്ക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *