Newsskerala

വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 55,00,000 രൂപ കൈപ്പറ്റി വാഗ്ദാനലംഘനം നടത്തിയ കേസ്ഃ ശാന്തിമഠം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂർ : വില്ല പണിതുനല്‍കാമെന്ന് വാഗ്ദാനം നല്‍കി ബാങ്ക് അക്കൗണ്ട് മുഖേനെ മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷം വില്ലയുടെ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേസില്‍ പ്രതിയായ ശാന്തിമഠം ബില്‍ഡേഴ്സ് & ഡെവലപ്പേഴ്സിനെ പ്രതിനീധീകരിച്ച് നോര്‍ത്ത് പറവൂര്‍ തെക്കേനാലുവഴി ശാന്തിമഠം വീട്ടില്‍ രാധാകൃഷ്ണന്‍, 75 വയസ്സ് എന്നവരുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.എസ്. ശശികുമാര്‍ ഉത്തരവായി.

2009-10 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരി മുനിമടയിലെ ശാന്തിമഠം വില്ല പ്രോജക്ടില്‍ അന്‍പത്തി അ‍ഞ്ച് ലക്ഷം രൂപയ്ക്ക് വി.വി.ഐ.പി വില്ല പണിതു നല്‍കാമെന്നായിരുന്നു വിദേശത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയോട് പ്രതി വാഗ്ദാനം ചെയ്തത്. അതിലേക്കായി 10 സെന്റ് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കിയെങ്കിലും, കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു നല്‍കിയിരുന്നില്ല. തുടര്‍ന്ന് പ്രതിക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ക്രൈം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കെട്ടിടം നിര്‍മ്മിക്കുന്നതിന് ആര്‍ക്കിയോളജി വകുപ്പ്നിരോധനം ഏര്‍പ്പെടുത്തിയ ഭൂമിയിലാണ് വില്ലാ പ്രോജക്ട് ആരംഭിച്ചിരുന്നത്.

2011 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതിക്കെതിരെ ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ 149 ല്‍പരം കേസുകള്‍ ഉണ്ടായിരുന്നതും അവ‍ ചാവക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടന്നു വരുന്നതുമാണ്. പ്രസ്തുത കേസില്‍ രാധാകൃഷ്ണന്റെ ഭാര്യയെയും, മക്കളെയും കൂടുതല്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതാണ്. മറ്റു ജില്ലകളിലും ഇത്തരത്തില്‍ രാധാകൃഷ്ണനെതിരെ കേസുകള്‍ ഉള്ളതാണ്.

നിരവധി പേരെ ഇത്തരത്തില്‍ വഞ്ചിച്ച പ്രതി യാതൊരു കാരണവശാലും ജാമ്യത്തിന് അര്‍ഹനല്ലെന്നും,പ്രതിക്ക് ജാമ്യം നല്‍കുന്ന പക്ഷം ആയത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി. അജയ്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.

അ

Leave a Comment

Your email address will not be published. Required fields are marked *