നഗോയ: ഏഷ്യന്‍ ഗെയിംസ് ലോങ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിനെ വെള്ളി. 8.07മീറ്റര്‍ ദൂരം ചാടിയാണ് നേട്ടം. രണ്ടാം ചാട്ടത്തില്‍ മികച്ച ദൂരം കണ്ടെത്തിയ താരം നാലാം ചാട്ടത്തില്‍ പരിക്കേറ്റ് പിന്മാറിയിരുന്നു.
പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കര ജൂലൈയില്‍ നടന്ന ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 8.09 മീറ്റര്‍ ദൂരം താണ്ടി വെള്ളി നേടിയിരുന്നു. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും വെള്ളിയായിരുന്നു നേടിയത്.
ഏഷ്യന്‍ ഗെയിംസ് ലോങ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി









