നഗോയ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 4×400 മീറ്റര്‍ റിലേയിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. കിരണ്‍, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരടങ്ങുന്ന സംഘം മൂന്നു മിനിറ്റ് 29.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ബഹ്‌റൈന്‍ വെള്ളിയും ചൈന വെങ്കലവും സ്വന്തമാക്കി. അതേസമയം 4×100 മീറ്റര്‍ മിക്‌സഡ് റിലേയിലും ഇന്ത്യ വെങ്കലം നേടി. 41.06 സെക്കന്‍ഡില്‍ ഓടിയെത്തിയ ഇന്ത്യ പുതിയ ദേശീയ റിക്കാര്‍ഡോടെയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഗുരിന്ദര്‍വീര്‍ സിംഗ്, അനിമേഷ് കുജൂര്‍, ഹരിത ഭദ്ര, എസ്.സ്‌നേഹ എന്നിവരാണ് ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയത്.
ഏഷ്യന്‍ ഗെയിംസ് വനിതാ റിലേ; ഇന്ത്യയ്ക്കു ചരിത്ര സ്വര്‍ണം









