തൃശൂർ : കാറളത്ത് 79കാരിയെ കൊലപ്പെടുത്തിയ പ്രതി കസ്റ്റഡിയിൽ. അയൽവാസിയായ റാഫിയാണ് കൊലയാളി. വീട്ടുകാർ പുറത്തുപോകുന്നത് കണ്ട പുറമെയുള്ള ഏക ആൾ റാഫിയായിരുന്നു. കാറളം സ്വദേശിനിയായ സാവിത്രിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ തന്നെ വാടകവീട്ടിൽ താമസിച്ചിരുന്ന ആളാണ് റാഫി. പ്രവാസി മലയാളിയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു കൊലപാതകം.





