തിരുവനന്തപുരം: പിഎസ്്‌സിയില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടെന്ന്് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സിപിഎം നേതാക്കള്‍ അവരുടെ ബന്ധുക്കളെയും, സ്വന്തക്കാരെയും യഥേഷ്ടം നിയമിക്കുന്നു. മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പിഎസ്് സി ചെയര്‍മാനെ മാറ്റാന്‍ നടത്തിയ ശുപാര്‍ശ നടപടി ക്രമം പാലിക്കാതെയാണ്. ഗവര്‍ണറുടെ നടപടിയോട് യോജിപ്പില്ല. സര്‍ക്കാരുമായി ഗവര്‍ണര്‍ ആലോചിച്ചില്ല. പിഎസ്് സിയില്‍ ശുദ്ധീകരണം നടത്തും.
കെഎസ്്ഇബി ചെയര്‍മാന്‍ രാജമാണിക്യത്തെ സ്ഥലം മാറ്റിയത് സ്വാഭാവിക നടപടി മാത്രം. ഐഎഎസുകാരെ സ്ഥലം മാറ്റുന്നത്് ചട്ടപ്രകാരം മാത്രമാണ്.
വൈദ്യുതി ഹിമാചല്‍ പ്രദേശില്‍ നിന്ന് വാങ്ങിയാല്‍ 2000 കോടി അധികബാധ്യതയുണ്ടാകും. വൈദ്യുതി ജിഎന്‍ബിയില്‍ നിന്ന്് വാങ്ങും. പീക്ക് അവറിലും ജിഎന്‍ബി വൈദ്യുതി നല്‍കും. ഇതാണ് കൂടുതല്‍ ലാഭകരം. ഹിമാചലില്‍ നിന്ന്് വൈദ്യുതി വാങ്ങിയാല്‍ അധികബാധ്യതയുണ്ടാകും. ജിഎന്‍ബി കരാറിനെ ചെയര്‍മാന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മദ്യനയം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
പിഎസ് സിയില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രമക്കേടെന്ന് മുഖ്യമന്ത്രി









