തൃശൂര്‍: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഔഷധി റെക്കോര്‍ഡ് വിറ്റുവരവായ 173.09 കോടി നേടിയതായി ഔഷധി ആയുര്‍വേദ ഫാര്‍മസി ചെയര്‍മാന്‍ ശോഭന ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഉത്പാദനത്തിലും, വില്‍പനയിലും നൂറ് ശതമാനം വര്‍ദ്ധന നേടുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ഔഷധിക്ക് കഴിഞ്ഞു.
ഔഷധി കുട്ടനെല്ലൂരിലെ ഫാക്ടറി അങ്കണത്തില്‍ ഒരു വനിതാ ക്ലിനിക് ആരംഭിച്ചതായും അവര്‍ അറിയിച്ചു.
എം.ഡി.ഡോ.ഋത്വിക്.ടി.കെ, ഷിബു.ഇ, സുരേഷ്‌കുമാര്‍.ആര്‍. എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.