WATCH VIDEO HERE
തൃശൂർ: രാജീവ് ഗാർഡൻ റെസിഡന്റ്‌സ് അസോസിയേഷൻ പെരിങ്ങാവ് ഓണാഘോഷം നടത്തി. ഡിവിഷൻ കൗൺസിലറും തൃശ്ശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ എ ഗോപകുമാർ ആഘോഷം ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി രാജേഷ്കുമാർ, പ്രസിഡൻറ് സി എസ് വേലായുധൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.