കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ഗേറ്റ് തകര്‍ന്നു വീണു. വൈകുന്നേരം അഞ്ചരയ്ക്കുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്റ്റേഡിയത്തില്‍ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിലൊന്നാണു തകര്‍ന്നു വീണത്. ഗേറ്റ് തകര്‍ന്നു വീഴുമ്പോള്‍ സമീപത്തു കൂടി ഒരു ഓട്ടോറിക്ഷയെത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെത്തി ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചു. ഗേറ്റ് റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഭാരം മൂലം അനക്കാന്‍ പോലും കഴിഞ്ഞില്ല.
കലൂര്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ഗേറ്റ് തകര്‍ന്നുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്



















