Newsskerala

1.5 കോടിയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് നേടി ആൻ സണ്ണിക്ക്

തൃശൂർ : യൂറോപ്പ്യൻ യൂണിയന്റെ അഭിമാന സ്കോളർഷിപ്പായ മേരി ക്യൂറി ഫെലോഷിപ്പിന് ആൻ സണ്ണി അർഹയായി. ഏകദേശം 1.5 കോടി രൂപയാണ് മൂന്നു വർഷത്തെ പി എച്ച് ഡി ഗവേഷണത്തിന്സ്കോളർഷിപ്പായി ലഭിക്കുക. ഇറ്റലിയിലെ റോമിലുള്ള ക്യുസാനോ യൂണിവേഴ്സിറ്റിയിൽ ആണ്ഗ വേഷണത്തിന്റെ ആദ്യഘട്ടം തുടർന്ന് ലണ്ടൻ, സ്പെയിൻ,
പോളണ്ട്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും ഗവേഷണം നടത്തണം. മനുഷ്യ ശരീരത്തിലെ എല്ലിനെ ബാധിക്കുന്ന വാതരോഗത്തിനെതിരെ നേരിടാൻ ഉപയോഗിക്കുന്ന ബയോസിറാമിക്കിലാണ് ഗവേഷണം. യൂറോപ്യൻ യൂണിയൻ ‘റിനോവേറ്റ്’ എന്ന് പേരിട്ട ഈ പ്രോജക്ടിലെ മുഖ്യ ഗവേഷകയായിട്ടായിരിക്കും ഈ കൊച്ചുമിടുക്കി ഇറ്റലിയിലേക്ക് വണ്ടി കയറുന്നത്. വിഐടി വെല്ലൂരിൽ നിന്നും കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ ചെയ്ത ബയോ സിറാമിക് എന്ന ഏറ്റവും പുതിയ ഗവേഷണ മേഖലയുടെ
തുടർച്ചയാണ് ഈ ഗവേഷണം. ആഗോളതലത്തിൽ ഈ വിഷയത്തിൽ നിന്നുമുള്ള
മുപ്പത്തിരണ്ടോളം വിദ്യാർത്ഥികളിൽ നിന്നും പല ഘട്ടങ്ങളായി നടത്തിയ വിലയിരുത്തലുകളും അഭിമുഖങ്ങളുടെയും വെളിച്ചത്തിൽ ഒരേ ഒരു വിദ്യാർത്ഥിയെയാണ് തെരഞ്ഞെടുത്തത്. ഷാർജയിൽ എൻജിനീയറായി ജോലി ചെയ്യുന്ന തൃശൂർ നെല്ലങ്കര സ്വദേശി പനക്കൽ താരു സണ്ണിയുടെയും അഡ്വക്കേറ്റ് ലിൻഡാ സണ്ണിയുടെയും മകളാണ് ആൻ സണ്ണി. ബാംഗ്ലൂരിൽ സെൻറ് ജോസഫ് കോമേഴ്സ് കോളേജിൽ എംബിഎ വിദ്യാർത്ഥി അബിൻ സണ്ണി, ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയറായ
ഓസ്റ്റിൻ സണ്ണി, ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന അലൻ സണ്ണി എന്നിവർ സഹോദരങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *