Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് സാംസ്‌കാരിക നഗരത്തിന്റെ അന്ത്യാഞ്ജലി

തൃശൂര്‍: അന്തരിച്ച ചിത്രകലയിലെ ചക്രവര്‍ത്തി ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് സാംസ്‌കാരിക നഗരിയുടെ അന്ത്യാഞ്ജലി. ഉച്ചക്ക് ഒന്നരയോടെ  നമ്പൂതിരിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി എടപ്പാളിലെ തറവാട്ടില്‍ നിന്ന് ലളിതകലാ അക്കാദമിയിലെത്തിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അന്ത്യോപചാരം അർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർക്ക് വേണ്ടി പ്രതിനിധികളും  സാംസ്കാരിക വകുപ്പിനായി ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയും അന്ത്യോപചാരം അർപ്പിച്ചു. ടി.എന്‍.പ്രതാപന്‍.എം.പി, പി.ബാലചന്ദ്രന്‍.എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റര്‍, സാഹിത്യ അക്കദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍, സെക്രട്ടറി സി.പി.അബൂബക്കര്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍.ബാലമുരളീകൃഷ്ണന്‍, ഷാജി.എന്‍.കരുണ്‍, നടന്‍ മോഹന്‍ലാലിന് വേണ്ടി ചലച്ചിത്ര നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് വിനീത, ജില്ലാ പ്രസിഡണ്ട് ഒ.രാധിക, തൃശൂര്‍ ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്, നടന്‍ സുനില്‍ സുഖദ, ശ്രീമൂല നഗരം മോഹന്‍, ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍, മേള കലാകാരന്‍ പെരുവനം കുട്ടന്‍മാരാര്‍, ഡോ.പി.വി.കൃഷ്ണന്‍ നായര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ സംസ്‌കാരകര്‍മ്മങ്ങള്‍ക്കായി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭൗതിക ശരീരം എടപ്പാളിലെ തറവാട്ടിലേക്ക് കൊണ്ടുപോയി.

കെ എം വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്‌റ്റ്‌ നമ്പൂതിരി (97) വാർധക്യസഹജമായ രോഗങ്ങളാൽ കോട്ടക്കൽ മിംസ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് വ്യാഴം രാത്രി 12.20ന്  അന്തരിച്ചത്.  വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവുമുൾപ്പെടെ ചെയ്ത നമ്പൂതിരിയുടെ സ്‌ത്രീവരകൾ ഏറെ ശ്രദ്ധേയമായിരുന്നു. 

2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്കാരം നൽകി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (ഉത്തരായനം)വും സംസ്ഥാന ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്‌. കഥകളി കലാകാരൻമാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരവും ശ്രദ്ധയമാണ്‌. ആത്മകഥാംശമുള്ള “രേഖകൾ‌’ പുസ്തകം പുറത്തിറങ്ങി.

Leave a Comment

Your email address will not be published. Required fields are marked *