Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Nidhin TR

ഇന്ത്യൻ പ്രസിഡന്റിന് ഡി.ലിറ്റ് ബിരുദം സർക്കാർ ഇടപ്പെട്ട് നിരാകരിച്ചോ? ചോദ്യങ്ങളുമായി ചെന്നിത്തല …..

കൊച്ചി: സര്‍ക്കാരും  ഗവര്‍ണറും തമ്മിലുള്ള പോരില്‍ ആറ് ചോദ്യങ്ങളുമായി   മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഗവര്‍ണര്‍ തുനിഞ്ഞതിന് പിന്നില്‍ പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ വിഷയങ്ങളുണ്ട് എന്ന സൂചന നല്‍കുന്നതാണ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍. സംസ്ഥാന സര്‍ക്കാരും താനുമായുള്ള തര്‍ക്കത്തെ സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ …

ഇന്ത്യൻ പ്രസിഡന്റിന് ഡി.ലിറ്റ് ബിരുദം സർക്കാർ ഇടപ്പെട്ട് നിരാകരിച്ചോ? ചോദ്യങ്ങളുമായി ചെന്നിത്തല ….. Read More »

ഹണി ട്രാപ്പിൽ കുടുക്കി ബ്ലാക്‌മെയ്ൽ ചെയ്ത് പുരുഷന്മാരിൽ നിന്ന് പണവും,സ്വര്‍ണവും തട്ടിയ യുവതി പിടിയില്‍

തൃശൂര്‍:  ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരെ വശീകരിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കുന്ന  യുവതി പോലീസിന്റെ പിടിയിലായി.പരിചയപ്പെടുന്നവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം രഹസ്യമായി നഗ്നചിത്രങ്ങള്‍ എടുത്ത പിന്നീട് ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ നഗരത്തിലെ സ്വകാര്യഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി, പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ചചെയ്ത  കേസിലാണ്  ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37) പോലീസിന്റെ വലയിലായത്.  ഫെബ്രുവരിയില്‍  പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ ഒരാളെ യുവതി സാമൂഹ്യമാധ്യമം വഴിപരിചയപ്പെട്ടു. ഇയാളെ നഗരത്തിലെ …

ഹണി ട്രാപ്പിൽ കുടുക്കി ബ്ലാക്‌മെയ്ൽ ചെയ്ത് പുരുഷന്മാരിൽ നിന്ന് പണവും,സ്വര്‍ണവും തട്ടിയ യുവതി പിടിയില്‍ Read More »

ഡ്രൈവിംഗ് ലൈസൻസിന് മെഡിക്കൽ സർട്ടിഫിക്കറ്റ്; ആയുർവേദ ഡോക്ടർമാർക്കും അനുമതി

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആയുര്‍വേദ ബിരുദമുള്ള രജിസ്റ്റേര്‍ഡ് ഡോക്ടര്‍മാര്‍ക്കും അനുമതി. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും.  വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. Photo Credit: Twitter

കനിവിന്റെ, കരുതലിന്റെ നിറവില്‍ ഫാ.ചിറമേൽ ജന്മദിനം ആഘോഷിച്ചു

തൃശൂര്‍:  പാവപ്പെട്ടവന്റെ പാതിരി ഫാദര്‍ ഡേവിസ് ചിറമേലിന്റെ ഒരു വര്‍ഷം നീണ്ട  പിറന്നാളാഘോഷത്തിന് ധന്യമായ സമാപനം. ഫാ.ചിറമ്മലിന്റെ 61-ാം പിറന്നാള്‍ ദിനം മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു മേയര്‍ എം.കെ.വര്‍ഗീസ്  അധ്യക്ഷത വഹിച്ചു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അംഗപരിമിതയായ ആതിരയ്ക്ക്  നിര്‍മ്മിച്ചു നല്‍കുന്ന കാരുണ്യഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം, 25 കിഡ്‌നി രോഗികള്‍ക്ക് രണ്ടായിരം രൂപ വീതം ധനസഹായം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മെഡിക്കല്‍ കിറ്റ് വിതരണം, 25 കാന്‍സര്‍ രോഗികള്‍ക്ക് ആയിരം രൂപ വീതം സഹായം തുടങ്ങി നിരവധി …

കനിവിന്റെ, കരുതലിന്റെ നിറവില്‍ ഫാ.ചിറമേൽ ജന്മദിനം ആഘോഷിച്ചു Read More »

സെഞ്ചൂറിയൻ കോട്ട തകർത്ത് ഇന്ത്യൻ പേസർമാർ

ഇന്ത്യൻ പെയ്സർമാർ നിറഞ്ഞാടി ; സെഞ്ചൂറിയനിൽ ചരിത്രവിജയം കൊച്ചി: ലോകത്ത് ഏറ്റവുമധികം ആതിഥേയർക്ക് ടെസ്റ്റ് മത്സരത്തിൽ   വിജയശതമാനം ഉള്ള ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആതിഥേയരെ തറപറ്റിച്ച് ഇന്ത്യ. 80.77 ശതമാനമാണ് സെഞ്ചൂറിയനിൽ സൗത്ത് ആഫ്രിക്കയുടെ വിജയശതമാനം. സെഞ്ചൂറിയന്റെ ചരിത്രത്തിൽ ഇതിനുമുൻപ് രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമേ സൗത്ത് ആഫ്രിക്ക തോറ്റിട്ടുള്ളൂ.113 റൺസിന്റെ വിജയമാണ് ഇന്ത്യൻ ടീം കൈവരിച്ചത്.  രണ്ടാം ഇന്നിങ്സിൽ 305 വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്ക അവസാന ദിവസം 191 റൺസിന് ഓൾ ഔട്ടായി.രണ്ടാം ഇന്നിംഗ്സിൽ …

സെഞ്ചൂറിയൻ കോട്ട തകർത്ത് ഇന്ത്യൻ പേസർമാർ Read More »

ജേഷ്ഠന്റെ നീറുന്ന ഓർമ്മയിൽ പാറമേക്കാവിൽ വിദ്യയുടെ മിന്നുകെട്ട് 

സ്വർണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പിൽ  വിപിൻ കുടുംബത്തെക്കൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കിൽ നിന്ന് പണം കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തി വിപിൻ ജീവനൊടുക്കുകയായിരുന്നു.  സ്ത്രീധനമോ സ്വർണമോ നിധിൻ ചോദിച്ചിരുന്നില്ല. തൃശൂർ:  വിവാഹ വായ്പ ശരിയാകാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപ്പൂട്ട് വിപിന്റെ  സഹോദരി വിദ്യയുടെ വിവാഹം ഇന്ന് പാറമേക്കാവ് ക്ഷേത്രത്തിൽ നടന്നു കാരുണ്യത്തിൻ്റെ കൈകളുമായി  കുടുംബത്തെ ചേർത്തുപിടിച്ച  സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ രാവിലെ 8.30നും ഒൻപതിനം ഇടയിൽ വരൻ നിധിൻ വിദ്യയെ മിന്നു ചാർത്തി വിവാഹശേഷം  വിദ്യയും നിധിനും കയ്പമംഗലത്തെ …

ജേഷ്ഠന്റെ നീറുന്ന ഓർമ്മയിൽ പാറമേക്കാവിൽ വിദ്യയുടെ മിന്നുകെട്ട്  Read More »

വെളിയന്നൂര്‍ക്കാവിലമ്മയ്ക്ക് നാദനൈവേദ്യമായി വൈകല്യത്തെ തോല്‍പിച്ച് ആറുവയസ്സുകാരന്റെ തായമ്പക

തൃശൂര്‍:  അനക്കമറ്റ വലതുകൈയിലെ കുഞ്ഞുവിരലുകളാല്‍ താളമിട്ട്  ഇടതുകൈയിലെ ചെണ്ടക്കോലിൽല്‍  കാലങ്ങള്‍ കൊട്ടിക്കയറി ആറാം ക്ലാസുകാരന്‍ നിരഞ്ജന്‍ ഗിരീഷ്‌കുമാര്‍ വെളിയന്നൂര്‍ക്കാവിലമ്മയുടെ നടയില്‍ അവതരിച്ച തായമ്പക മേളാസ്വാദകര്‍ക്ക് വിസ്മയാനുഭവമായി.  വെളിയന്നൂര്‍ക്കാവിലെ വേലയോടനുബന്ധിച്ചായിരുന്നു കളിക്കൂട്ടുകാരനായ മാസ്റ്റര്‍ തേജസ് ജയപ്രകാശുമൊന്നിച്ച് നിരഞ്ജന്‍ തായമ്പക അവതരിപ്പിച്ചത്. പതികാലത്തില്‍ തുടങ്ങി ഇടകാലവും, ഇടനിലയും, ഇരികിടയും ഹൃദ്യമായതോടെ നിരഞ്്ജന്റെ വാദനവൈഭവത്തിന് മുന്നില്‍ ഭക്തര്‍ കൈകൂപ്പി. വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തോടനുബന്ധിച്ചാണ് മാസ്റ്റര്‍ നിരഞ്ജന്‍ ഗിരീഷ്‌കുമാര്‍, മാസ്റ്റര്‍ തേജസ് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറിയത്. ജന്മനാല്‍ തന്നെ വലതുകൈവിരലുകള്‍ക്ക് …

വെളിയന്നൂര്‍ക്കാവിലമ്മയ്ക്ക് നാദനൈവേദ്യമായി വൈകല്യത്തെ തോല്‍പിച്ച് ആറുവയസ്സുകാരന്റെ തായമ്പക Read More »

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പതിനഞ്ച്മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. മുതിർന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകൾ കൂട്ടിക്കലർത്തില്ല. കുട്ടികൾക്ക് ആദ്യമായി കോവിഡ് വാക്സിൻ നൽകുന്നതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കും. വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കോവാക്സിനായിരിക്കും നൽകുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തിൽ വരുന്നത്. …

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ് Read More »

കനാലിൽ നവജാതശിശുവിന്റെ  മൃതദേഹം: മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ അമ്മയും കാമുകനും പോലീസിന്റെ പിടിയിൽ

തൃശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ …

കനാലിൽ നവജാതശിശുവിന്റെ  മൃതദേഹം: മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ അമ്മയും കാമുകനും പോലീസിന്റെ പിടിയിൽ Read More »

ഡോ.എം.ജയപ്രകാശിന്റെ ഓര്‍മ്മകളില്‍ അനുശോചനയോഗം സദസ്സിലിരിക്കുന്നവര്‍ വേദിയിലേക്ക് വരണമെന്ന് ശഠിച്ച് മേയര്‍. യോഗത്തിനിടെ തര്‍ക്കം

തൃശൂര്‍: പി.ബാലചന്ദ്രന്‍ എം.എല്‍.എയും, മേയര്‍ എം.കെ.വര്‍ഗീസും, മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറും പങ്കെടുത്ത ഡോ.എം.ജയപ്രകാശ് അനുസ്മരണയോഗത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി. മേയര്‍ എം.കെ.വര്‍ഗീസ് വേദിയിലെത്തിയതോടെയാണ് അനുസ്മരണയോഗത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവങ്ങള്‍ നടന്നത്. മേയര്‍ എത്തുമ്പോള്‍ പി.ബാലചന്ദ്രന്‍ മാത്രമാണ് വേദിയില്‍ ഇരുന്നിരുന്നത്. മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍,  കെ.കെ.വത്സരാജ്, എം.എം.വര്‍ഗീസ് (സിപിഎം ജില്ലാ സെക്രട്ടറി), ജോസ് വള്ളൂര്‍ തുടങ്ങിയ പ്രമുഖരെല്ലാം സദസ്സിലായിരുന്നു. സദസ്സിലിരിക്കുന്ന പ്രമുഖരെല്ലാം വേദിയില്‍ വന്നിരിക്കണമെന്നായി മേയര്‍. അനുശോചനയോഗത്തില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു  സദസ്സിലുള്ള എം.എം.വര്‍ഗീസ് അടക്കമുള്ളവര്‍. തന്റെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ പ്രസംഗിക്കില്ലെന്ന് …

ഡോ.എം.ജയപ്രകാശിന്റെ ഓര്‍മ്മകളില്‍ അനുശോചനയോഗം സദസ്സിലിരിക്കുന്നവര്‍ വേദിയിലേക്ക് വരണമെന്ന് ശഠിച്ച് മേയര്‍. യോഗത്തിനിടെ തര്‍ക്കം Read More »

വിടവാങ്ങിയത് പ്രതിപക്ഷത്തിൻറെ ശക്തനായ ഹരിത പോരാളി

കൊച്ചി: എം.എൽ.എ. പി.സി തോമസ്, 70, വിട വാങ്ങി. അർബുദബാധയെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് മരണം. കേരള നിയമസഭയിൽ പ്രതിപക്ഷത്തിൻറെ ശക്തമായ ശബ്ദമായിരുന്നു പി.ടി. ഇടുക്കി എം.പി യായും രണ്ട് തവണ തൊടുപുഴ എം.എൽ.എയായും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ തൃക്കാക്കര എം എൽ.എയാണ്.  കോൺഗ്രസ് നിയമസഭാ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ് തോമസ്.കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിങ് എഡിറ്ററായിരുന്നു.ഗാഡ്ഗിൽ കമ്മിറ്റിയെ അനുകൂലിച്ച് പാരിസ്ഥിതിക വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയനായി.2014 കാലഘട്ടത്തിൽ ഗാഡ്ഗിൽ …

വിടവാങ്ങിയത് പ്രതിപക്ഷത്തിൻറെ ശക്തനായ ഹരിത പോരാളി Read More »

ആതിരസന്ധ്യയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ‘ലക്ഷം’ ദീപം തെളിഞ്ഞു

തൃശൂര്‍: തിരുവാതിര സന്ധ്യയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ലക്ഷദീപം തെളിഞ്ഞു. ദീപം തെളിയിക്കാനും ദര്‍ശനത്തിനും ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി. ക്ഷേത്രഗോപുരത്തിന് പുറത്തെ മഹാദീപസ്തംഭവും ഭക്തര്‍ തെളിയിച്ചു. വടക്കുന്നാഥക്ഷേത്ര മൈതാനത്ത് ആതിരമണ്ഡപത്തില്‍ തിരുവാതിരക്കളിയും അരങ്ങേറി. ഉച്ചയ്ക്ക്് അന്നദാമണ്ഡപത്തില്‍ പ്രസാദ ഊട്ട് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.  ഗോതമ്പ് കഞ്ഞി, പുഴുക്ക്, മാങ്ങാക്കറി, കൂവപ്പായസം എന്നിയടങ്ങിയ തിരുവാതിര പ്രസാദം 3,500 പേര്‍ക്ക് നല്‍കി. സമിതി പ്രസിഡണ്ട് പി.പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, മാനേജര്‍ പി.കൃഷ്ണകുമാര്‍, പി.ശശിധരന്‍, സുരേഷ് അമ്പിസ്വാമി എന്നിവര്‍ …

ആതിരസന്ധ്യയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ‘ലക്ഷം’ ദീപം തെളിഞ്ഞു Read More »

കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു

കൊച്ചി: കേരള നോളജ് ഇക്കണോമി മിഷൻ,കരിയർ ബ്രേക്ക് വന്നിട്ടുള്ള വനിതകൾക്കായി സംഘടിപ്പിച്ച തിരുവനന്തപുരം മേഖലാതല തൊഴിൽമേളതിരുവനന്തപുരം ജില്ലാ കളക്ടർശ്രീമതി നവജോത് ഖോസ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. പല കാരണങ്ങളാൽ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് തെരഞ്ഞെടുത്ത കരിയറിൽ തുടരാൻ പറ്റാതെ വന്നവർക്കും ലക്ഷ്യമിട്ട കരിയർ ലഭിക്കാതെ ഇടയ്ക്കുവച്ച് മുടങ്ങിയവരുമായ വനിതകൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.  ഈസാഹചര്യം മറികടന്ന് വീണ്ടും തൊഴിൽ മേഖലയിലേയ്ക്ക് തിരിച്ചുവരണമെന്നും അവർ വ്യക്തമാക്കി. നോളജ് മിഷൻ വിഭാവനം ചെയ്യുന്ന തൊഴിൽദായക പദ്ധതിക്കുള്ള DWMS …

കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു Read More »

കൊരട്ടിയില്‍ 200 കിലോ കഞ്ചാവുമായി അഞ്ച് പേര്‍ പിടിയില്‍, നാല് പേര്‍ തൃശൂര്‍ സ്വദേശികള്‍

തൃശൂര്‍: കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് കടത്ത് പിടികൂടി. അഞ്ച് പേര്‍ പിടിയിലായി. കൊരട്ടി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ്്  200 കിലോ കഞ്ചാവ് പിടിച്ചെടുത്തത്്.. ലോറിയിലും കാറിലുമായി കടത്തുകയായിരുന്നു കഞ്ചാവ്.  നേരത്തെ പിടിയിലായ കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചത്.വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് കടത്തിയത്്. പിടിയിലായവരില്‍ നാലു പേര്‍ തൃശൂര്‍ സ്വദേശികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. Photo Credit: Face Book

കരുവന്നൂര്‍ സഹ.ബാങ്കിൽനിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍:  കരുവന്നൂര്‍ സഹകരണ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദന്‍,63, ആണ് ജീവനൊടുക്കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇദ്ദേഹത്തിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗമായിരുന്നു മുകുന്ദന്‍. 300 കോടിയുടെ തിരിമറി നടന്നു എന്ന് ആരോപണം നേരിടുന്ന ബാങ്കാണിത്.ഇന്ന് പുലര്‍ച്ചക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് 25 …

കരുവന്നൂര്‍ സഹ.ബാങ്കിൽനിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍ Read More »

ശശീന്ദ്രൻ രാജിവയ്ക്കേണ്ട: എൻ.സി.പി.

കൊച്ചി: പീഡനത്തിന് ഇരയായ സ്ത്രീയുടെ അച്ഛനോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു എന്ന ആരോപണം നേരിടുന്ന എന്‍.സി.പി നേതാവും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന്് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ശശീന്ദ്രന്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനോട് സംസാരിക്കുന്ന ശബ്ദരേഖ പല ആവര്‍ത്തി കേട്ടു എന്നും എന്‍.സി.പി പ്രാദേശിക നേതാവും എന്‍.സി.പിയുടെ ഒരു സംസ്ഥാന കമ്മിറ്റി അംഗവും തമ്മിലുള്ള പാര്‍ട്ടി സംബന്ധമായ വിഷയങ്ങള്‍ നല്ല രീതിയില്‍ തീര്‍ക്കണം എന്ന് മാത്രമാണ് ശശീന്ദ്രന്‍ ആവശ്യപ്പെട്ടതെന്നും സ്ത്രീപീഡന …

ശശീന്ദ്രൻ രാജിവയ്ക്കേണ്ട: എൻ.സി.പി. Read More »

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍, വിഷം കഴിച്ച സുഹൃത്തിന്‍റെ നില അതീവഗുരുതരം

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍(24) എന്ന ഫുക്രുദീനാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയുള്ള തോട്ടത്തിലെ ഷെഡിലാണ് സജീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷിനെ പുഴയ്ക്കരികില്‍ അവശനിലയില്‍ കണ്ടെത്തി. താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ അറിയിച്ചിരുന്നു. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പൊലീസിനോട് പറഞ്ഞു Photo Credit: …

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍, വിഷം കഴിച്ച സുഹൃത്തിന്‍റെ നില അതീവഗുരുതരം Read More »

വ്യായാമത്തിനിടെ ട്രെഡ്മില്ലിൽ നിന്ന് പുറകിലേക്ക് വീണു; മാളയിൽ യുവ എൻജിനീയർക്ക് ദാരുണാന്ത്യം

തൃശൂർ: ട്രെഡ്മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽ പെട്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ മരണപ്പെട്ടു. മാള പുത്തൻചിറ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽ പെട്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം. പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി.എ സജീവാണ് മരിച്ചത്. ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ട്രെഡ്മില്ലിൽ സുരക്ഷിതമായി പിടിക്കാതെ അമിത വേഗതയിൽ യന്ത്രം ചലിപ്പിച്ച് കൃത്യമായ വേ ഗതയിൽ നടക്കാനോ …

വ്യായാമത്തിനിടെ ട്രെഡ്മില്ലിൽ നിന്ന് പുറകിലേക്ക് വീണു; മാളയിൽ യുവ എൻജിനീയർക്ക് ദാരുണാന്ത്യം Read More »

കെ-റെയിൽ ഡി.പി.ആർ തട്ടിപ്പെന്ന് പ്രാഥമിക പഠനം നടത്തിയ സംഘത്തലവൻ അലോക് കുമാർ വർമ്മ

കൊച്ചി: കെ – റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍  അപൂര്‍ണമാണെന്നും അത് തട്ടിപ്പാണെന്ന് പദ്ധതിക്കായി പ്രാഥമിക പഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ്മ. ഒരു മെട്രോ റെയില്‍ പദ്ധതിയല്ല കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ നീണ്ടു കിടക്കുന്ന റെയില്‍വേ ഇടനാഴി ഉള്ള കെ-റെയില്‍ പോലുള്ള പദ്ധതി. പലതരം ഭൂപ്രകൃതിയിലൂടെ കെ- റെയില്‍ പാത പോകുന്നുണ്ട്. അവിടെയെല്ലാം ജിയോളജിക്കല്‍ പഠനം നടത്തേണ്ടത് അത്യാവശ്യമാണ് എന്നാല്‍ അത്തരം പഠനം നടന്നിട്ടില്ല.ആയതിനാല്‍ ഇത്തരമൊരു ഡി.പി.ആര്‍ വച്ച് കേരളത്തിന്റെ വികസനമാതൃക ചര്‍ച്ച ചെയ്യുന്നത് അപഹാസ്യമാണെന്നും …

കെ-റെയിൽ ഡി.പി.ആർ തട്ടിപ്പെന്ന് പ്രാഥമിക പഠനം നടത്തിയ സംഘത്തലവൻ അലോക് കുമാർ വർമ്മ Read More »

WATCH TWO VIDEOS HERE….കൂർക്കഞ്ചേരി തൈപ്പൂയത്തിനിടെ ആനയിടഞ്ഞ് ആശങ്ക സൃഷ്ടിച്ചു. ആനപ്പുറത്ത് കുടുങ്ങിയവരെ സുരക്ഷിതമായി താഴെയെത്തിച്ചു

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. വൈകിട്ട് ആറിന് ശേഷമാണ് സംഭവം. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു.  അര മണിക്കൂറിലധികമായി ഇടഞ്ഞ് നിന്ന  ആനയെ എലിഫൻറ് സ്ക്വാഡിൽ നിന്ന് പാപ്പാൻമാർ എത്തി വടംവലിച്ച് കാലുകൾ തളച്ച് ആനപ്പുറത്ത് കുടുങ്ങിപ്പോയ രണ്ടുപേരെ സുരക്ഷിതമായ താഴെയിറക്കി. പൊതുവിൽ ഇടയുന്ന പ്രകൃതക്കാരനാണ് ഊട്ടോളി അനന്തൻ എന്ന് ആനപ്രേമികൾ പറഞ്ഞു. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ …

WATCH TWO VIDEOS HERE….കൂർക്കഞ്ചേരി തൈപ്പൂയത്തിനിടെ ആനയിടഞ്ഞ് ആശങ്ക സൃഷ്ടിച്ചു. ആനപ്പുറത്ത് കുടുങ്ങിയവരെ സുരക്ഷിതമായി താഴെയെത്തിച്ചു Read More »