ഓസ്കാർ ഗോഡൗണിലെ തീപിടുത്തം: രണ്ടു കോടി രൂപയുടെ ഇവന്റ് മാനേജ്മെൻറ് വസ്തുക്കൾ കത്തി നശിച്ചു
ഗോഡൗണിലേക്ക് തീ പടർന്നത് അടുത്തുള്ള പറമ്പിൽ നിന്നെന്ന് സൂചന …. തൃശൂര്‍: പെരിങ്ങാവ് ഗാന്ധിനഗറില്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്ന രാവിലെയായിരുന്നു തീപ്പിടിത്തം തുടങ്ങിയത്. ഓസ്‌കാര്‍ എന്ന പേരിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേന കുതിച്ചെത്തി തീയണച്ചു. സമീപത്ത് നിറയെ വീടുകളാണ്. ഫയര്‍ഫോഴ്‌സ് വേഗത്തില്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. അഗ്നിബാധയില്‍ കോടികളുടെ നഷ്ടമെന്ന് …