മഴയില്ലെങ്കിൽ നാളെ തൃശൂർ പൂരം വെടിക്കെട്ട്
ഈ മാഗസിനുകൾക്ക് 24 മണിക്കൂറും പോലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ഇപ്പോഴും കാവൽ നിൽക്കുകയാണ്. തൃശൂർ: ഇന്നു രാത്രിയും നാളെ പകൽ സമയത്തും മഴ വിട്ടുനിന്നാൽ ഉച്ചതിരിഞ്ഞ് പൂരം വെടിക്കെട്ട് നടത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനത്തിലെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വങ്ങളും ഇന്ന് വൈകിട്ട് വാർത്താക്കുറിപ്പ് ഇറക്കി. മെയ് 10ന് തൃശൂർപൂരം കഴിഞ്ഞ 11ന് പുലർച്ചെ മൂന്നു മണിക്കാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. എന്നാൽ കുടമാറ്റം അവസാനിക്കുന്ന സമയത്ത് തന്നെ മഴ പെയ്യുകയും വെടിക്കെട്ട് നടക്കുന്ന …