Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശ്ശൂർ പ്രസ് ക്ലബ്ബിന് പുതിയ സാരഥികൾ

തൃശൂർ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ടായി ഒ.രാധികയും ( മാതൃഭൂമി), സെക്രട്ടറിയായി പോള്‍ മാത്യുവും (ദീപിക) തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ പാനലിലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കിരണ്‍.ജി.ബി. 44 വോട്ടും, ഒ.രാധിക 66 വോട്ടും നേട്ടി. സെക്രട്ടറിയായി മത്സരിച്ച പി.പി.സലീമിന് 28 വോട്ടും, പോള്‍ മാത്യുവിന് 82 വോട്ടും ലഭിച്ചു.

കെ.ഗിരീഷ് (ദേശാഭിമാനി) ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  ജോ.സെക്രട്ടറിയായി റാഫി എം.ദേവസി (കേരള കൗമുദി), വൈസ് പ്രസിഡണ്ടായി കെ.ജെ.അരുണും ( അരുണ്‍ എഴുത്തച്ഛന്‍-മലയാള മനോരമ)  വിജയിച്ചു.  എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി അനീഷ് ആന്റണി (കേരള വിഷന്‍), സി.എസ് ദീപു (മംഗളം), രമേശന്‍ പീലിക്കോട് (സിറാജ്), ബി.സതീശ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വി.കെ.കൃഷ്ണകുമാരിയും (മംഗളം),  എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനിജ മോളും (ജന്മഭൂമി) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് പാനലുകളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. വന്‍ ഭൂരിപക്ഷത്തിനാണ് രാധികയും പോള്‍ മാത്യുവും കെ.ഗിരീഷും നയിച്ച പാനലില്‍ മല്‍സരിച്ചവരുടെ വിജയം.
വോട്ടിംഗ് നില: വൈസ് പ്രസിഡണ്ട്് അരുണ്‍.കെ.ജെ.(മലയാള മനോരമ) – 94, ജോയിന്റ്  സെക്രട്ടറി റാഫി.എം.ദേവസി ( കേരള കൗമുദി) – 82, ട്രഷറര്‍ കെ.ഗിരീഷ് (  ദേശാഭിമാനി) – 75,
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. അനീഷ് ആന്റണി (കേരള വിഷന്‍ )- 91, ദീപു.സി.എസ്.( മംഗളം)- 89,  ജോണ്‍സണ്‍.ചിറയത്ത് (മാധ്യമം) – 26, രമേശന്‍ പീലിക്കോട് സിറാജ് – 87, സതീഷ്.ബി ( മംഗളം) -87, ഷിഹാബുദ്ദീന്‍ (സുപ്രഭാതം)- 17 

ബിനോയ് ജോര്‍ജ് ( ജനയുഗം) വരണാധികാരിയും, എസ്.സുദീപ് (സഹവരണാധികാരിയുമായി.

പ്രസ് ക്ലബ് നിൽക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം, പ്രസ് ക്ലബ് കെട്ടിടത്തിലെ താഴെത്തെ നിലയിലുള്ള സ്വകാര്യ സ്ഥാപനം പ്രവർത്തിക്കുന്ന കടമുറി വീണ്ടെടുക്കൽ, പ്രസ് മീറ്റുകൾ സജീവമാക്കി അതിലൂടെ പ്രസ് ക്ലബിന് കൂടുതൽ വരുമാനം കണ്ടെത്തുക, മാധ്യമ പ്രവർത്തകർരുടെ ക്ഷേമത്തിനായുള്ള കൂടുതൽ പ്രവർത്തനങ്ങൾ, മാധ്യമ പ്രവർത്തകരുടെ തൊഴിൽ വിഷയങ്ങളിൽ സജീവമായുള്ള ഇടപെടൽ, സജീവമായി മാധ്യമ പ്രവർത്തന രംഗത്തുള്ളവർക്ക് മെമ്പർഷിപ്പ് വിതരണം തുടങ്ങിയവയാണ് പുതിയ പ്രസ് ക്ലബ് ഭരണസമിതിക്ക് മുന്നിലുള്ള പ്രധാന വിഷയങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *