Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Ranjith Kumar

അവശ്യമരുന്നുകൾക്ക് 70% വില കുറയും; പ്രഖ്യാപനം ഓഗസ്റ്റ് 15ന്

ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മരുന്നുകൾക്ക്  70 ശതമാനം വില കുറയുന്നതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്  കൊച്ചി: കാൻസർ  പ്രമേഹ, ഹൃദ്രോഗ മരുന്നുകൾക്ക് 70 ശതമാനം വില കുറക്കുവാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓഗസ്റ്റ് 15ന് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. മരുന്നു കമ്പനികളുടെ പ്രതിനിധികളുമായി ജൂലൈ 26ന് കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാഡവ്യ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തും. ഓഗസ്റ്റ് 15ന് …

അവശ്യമരുന്നുകൾക്ക് 70% വില കുറയും; പ്രഖ്യാപനം ഓഗസ്റ്റ് 15ന് Read More »

20 കോടി രൂപ ഇ.ഡി റെയ്ഡിൽ കണ്ടെടുത്തു; മമത ബാനർജിയുടെ മന്ത്രിസഭയിലെ രണ്ടാമൻ അറസ്റ്റിൽ 

20 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ബംഗാളിലെ വാണിജ്യ-വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയും സിനിമാ താരവുമായ അർപ്പിത മൂക്കർജിയുടെ വീട്ടിൽ നിന്ന് ഇ.ഡി കണ്ടെത്തിയത് കൊച്ചി: പശ്ചിമബംഗാളിലെ വാണിജ്യ-വ്യവസായ മന്ത്രിയും മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയുമായ പാർത്ഥ ചാറ്റർജിയെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പണം വാങ്ങി അധ്യാപകരെ നിയമിച്ചത് സംബന്ധിച്ച അഴിമതി കേസിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. ചാറ്റർജിയുടെ അടുത്ത അനുയായും സിനിമാ നടിയുമായ അർപ്പിത മൂക്കർജിയുടെ വീട്ടിൽ …

20 കോടി രൂപ ഇ.ഡി റെയ്ഡിൽ കണ്ടെടുത്തു; മമത ബാനർജിയുടെ മന്ത്രിസഭയിലെ രണ്ടാമൻ അറസ്റ്റിൽ  Read More »

പ്രഥമ ഗിസ്റ്റോ സ്മാരക മാധ്യമ പുരസ്‌കാരം സിബി പോട്ടോരിന്

തൃശൂർ : സിസിടിവി സീനിയര്‍ ക്യാമറമാനായിരുന്ന ഗിസ്‌റ്റോ ജോസിന്റെ അനുസ്മരണാര്‍ത്ഥം സിസിടിവി നല്‍കുന്ന പ്രഥമ ഗിസ്റ്റോ സ്മാരക മാധ്യമ പുരസ്‌കാരം സംസ്ഥാന സർക്കാറിന്റെ അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുള്ള ടിസിവി സീനിയർ ക്യാമറമാന്‍  സിബി പോട്ടോരിന്.  വാഹനമിടിച്ച് പിന്‍കാലുകള്‍ തളര്‍ന്ന തെരുവുനായയ്ക്ക് ചക്രക്കാലുകള്‍ ഒരുക്കി നല്‍കിയ ദൃശ്യങ്ങള്‍ അതീവ ഹൃദ്യമായി പ്രേക്ഷകരിലേക്കെത്തിച്ചതിനാണ് അവാര്‍ഡ്. മിണ്ടാപ്രാണിയുടെ ദൈന്യതയും, അത് മറികടക്കാന്‍ മരപണിക്കാരനായ ആലപ്പാട് സുനില്‍ തയ്യാറാക്കിയ ചക്രക്കാലുകളും , ഇതുപയോഗിച്ചുള്ള സഞ്ചാരവുമെല്ലാം കാഴ്ചക്കാരുടെ കരളലിയിക്കുന്നതാണെന്ന് ജൂറി വിലയിരുത്തി.  സംസ്ഥാന …

പ്രഥമ ഗിസ്റ്റോ സ്മാരക മാധ്യമ പുരസ്‌കാരം സിബി പോട്ടോരിന് Read More »

ആഹ്ലാദനിറവില്‍ അപര്‍ണയുടെ മാതാപിതാക്കള്‍ Watch Video

തൃശൂര്‍: പാട്ടുരായ്ക്കല്‍ പറക്കോട്ടുലെയിനിലെ തറവാട്ടുവീട്ടിലിരുന്നായിരുന്നു അപര്‍ണയുടെ മാതാപിതാക്കളായ ബാലമുരളിയും, ശോഭയും മകളുടെ ദേശീയ പുരസ്‌കാര നേട്ടം ചാനലുകളിലൂടെ അറിഞ്ഞത്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും നിരന്തരമായ അഭിനന്ദനം അറിയിച്ചുള്ള ഫോണ്‍ കോളുകള്‍ക്ക് നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു അപര്‍ണയുടെ മാതാപിതാക്കള്‍. പൊള്ളാച്ചിയില്‍ ഷൂട്ടിംഗിലായിരുന്ന മകള്‍ സന്തോഷം പങ്കിടാന്‍ ഒപ്പം ഇല്ലാത്തതിന്റെ ചെറിയ പരിഭവവുമായായിരുന്നു മാതാപിതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ വരവേറ്റത്. മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയ വിവരമറിയിക്കാന്‍ ‘ഇനി ഉത്തരം’ സിനിമയുടെ സെറ്റിലുള്ള അപര്‍ണയുമായി അമ്മ ശോഭ വീഡിയോ കോളില്‍ …

ആഹ്ലാദനിറവില്‍ അപര്‍ണയുടെ മാതാപിതാക്കള്‍ Watch Video Read More »

മലയാള സിനിമയ്ക്ക് അഭിമാന നിമിഷം ; അപര്‍ണാ ബാലമുരളി മികച്ച നടി, മികച്ച സംവിധായകന്‍ സച്ചി

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച സംവിധായകന്‍ സച്ചി ( ചിത്രം- അയ്യപ്പനും കോശിയും)ചിത്രം- സുരറൈ പോട്രു മികച്ച നടി അപര്‍ണാ ബാലമുരളി ( ചിത്രം ചിത്രം- സുരറൈ പോട്രു)മികച്ച നടന്‍മാരായി രണ്ട് പേരെ തിരഞ്ഞെടുത്തു. അജയ് ദേവ്ഗണ്‍ മികച്ച നടന്‍ (ചിത്രം- താനാജി )മികച്ച നടന്‍ സൂര്യ (ചിത്രം- സുരറൈ പോട്രു) മികച്ച ചിത്രമായി സുരറൈ പോട്രു ( സംവിധാനം- സുധാ കൊങ്കാര) തിരഞ്ഞടുക്കപ്പെട്ടു. മികച്ച നടനായി അവസാന റൗണ്ടില്‍ വരെ മലയാളി നടന്‍മാരായ ഫഹദ് ഫാസിലിനെയും( ചിത്രം- …

മലയാള സിനിമയ്ക്ക് അഭിമാന നിമിഷം ; അപര്‍ണാ ബാലമുരളി മികച്ച നടി, മികച്ച സംവിധായകന്‍ സച്ചി Read More »

സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 92.71 ശതമാനം വിജയം

കൊച്ചി: സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഇന്നു തന്നെ പത്താംക്ലാസ് ഫലവും പ്രഖ്യാപിക്കും. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍ നമ്പര്‍, ജനനത്തീയതി, സ്‌കൂള്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് പരീക്ഷ ഫലം പരിശോധിക്കാം. ഈ വര്‍ഷം സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷകള്‍ രണ്ട് ടേമുകളിലായി …

സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 92.71 ശതമാനം വിജയം Read More »

ആംബുലൻസ് അപകടത്തിൽപ്പെട്ട് നവജാതശിശു മരിച്ചു

മരണപ്പെട്ട കുട്ടിക്ക് തലയിൽ ഗുരുതരമായ പരിക്കുണ്ടായിരുന്ന എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.കുട്ടിയുടെ അച്ഛമ്മ സൈനബക്കും തലയിൽ ഗുരുതരമായ പരിക്കുണ്ട്.ആംബുലൻസ് കെഎസ്ആർടിസി ബസ്സിന് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തുംമുൻപേ മരിച്ചിരുന്നു തൃശൂര്‍:  വളപ്പായയിൽ ആംബുലന്‍സ് കെ എസ് ആർ ടി സി ബസിന്  പുറകിലിടിച്ച്  നവജാത ശിശുമരിച്ചു. ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്.  വടക്കാഞ്ചേരി മംഗലം അമ്മാട്ടിക്കുളം അങ്ങേലകത്ത് സ്വദേശികളായ ഷഫീക്കിന്റെയും അന്‍ഷിദയുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.ഇരട്ടക്കുട്ടികളുമായാണ് …

ആംബുലൻസ് അപകടത്തിൽപ്പെട്ട് നവജാതശിശു മരിച്ചു Read More »

ടിപ്പർ ലോറികൾക്ക് തൃശൂരിൽ നിയന്ത്രണം; ഉത്തരവിറക്കി ജില്ലാ കളക്ടർ

രാവിലെ 8.30 മുതല്‍ 10:00 മണി വരെയും വൈകീട്ട് 3.30 മുതല്‍ 5.00 മണി വരെയും നിരോധനം തൃശൂർ: സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ഓരോ സ്ഥലത്തേയും പ്രാദേശിക സാഹചര്യം പരിഗണിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. രാവിലെ 8.30 മുതല്‍ 10:00 മണി വരെയും വൈകീട്ട് 3.30 മുതല്‍ 5.00 മണി വരെയും ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയാണ് ഉത്തരവ്. ജില്ലയില്‍ തദ്ദേശ …

ടിപ്പർ ലോറികൾക്ക് തൃശൂരിൽ നിയന്ത്രണം; ഉത്തരവിറക്കി ജില്ലാ കളക്ടർ Read More »

സ്വന്തമായി അഭിപ്രായ പ്രകടനം നടത്താൻ കഴിയുന്ന സാഹിത്യ നായകർ കേരളത്തിലില്ല: രമേശ് ചെന്നിത്തല

സ്വന്തമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്ന സാഹിത്യനായകര്‍ കേരളത്തില്‍ ഇല്ലാതാകുന്നത് വര്‍ത്തമാനകേരളം നേരിടുന്ന അപചയമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.  അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരസമര്‍പ്പണച്ചടങ്ങ് സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  രാജാവും തരുന്ന പട്ടും വളയും സ്വീകരിക്കാന്‍ കാത്തിരിക്കുന്ന സാഹിത്യകാരന്‍മാരെയല്ല ആവശ്യം. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ കഴിവുള്ള കുട്ടിയെപ്പോലെയുള്ള സാഹിത്യനായകരെയാണ് കേരളത്തിനാവശ്യം. തിരുത്തപ്പെടുന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ മാത്രമേ നേര്‍വഴിയിലൂടെ മാത്രമേ പോകാനാവൂ. ആരെങ്കിലും തിരുത്താനില്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേയ്ക്ക് …

സ്വന്തമായി അഭിപ്രായ പ്രകടനം നടത്താൻ കഴിയുന്ന സാഹിത്യ നായകർ കേരളത്തിലില്ല: രമേശ് ചെന്നിത്തല Read More »

നളിനി ചന്ദ്രന്റെ ജീവചരിത്രം ‘ഡിഫൈയിംഗ് ഡെസ്റ്റിനി’യുടെ പുറംചട്ട പുറത്തിറക്കി Watch Video

തന്റെ സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവിജയമാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ചടങ്ങില്‍ നളിനി ചന്ദ്രന്‍ പറഞ്ഞു. 6 വിദ്യാര്‍ത്ഥികളുമായി 1978-ലാണ് ഹരിശ്രീ സ്‌കൂളിന് തുടക്കം കുറിച്ചത് തൃശൂര്‍: വിദ്യാഭ്യാസ വിദഗ്ധ നളിനി ചന്ദ്രന്റെ ജീവചരിത്രമായ ‘ഡിഫൈയിംഗ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ  പുറംചട്ട പ്രകാശനം പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പത്മശ്രീ ജേതാവും, എഴുത്തുകാരിയുമായ പെപ്പിത സേത്ത്് പ്രകാശനം നിര്‍വഹിച്ചു. തന്റെ സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവിജയമാണ് തന്റെ ഏറ്റവും വലിയ …

നളിനി ചന്ദ്രന്റെ ജീവചരിത്രം ‘ഡിഫൈയിംഗ് ഡെസ്റ്റിനി’യുടെ പുറംചട്ട പുറത്തിറക്കി Watch Video Read More »

വിമാനത്തിലെ ആക്രമണം: ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി

മുഖ്യമന്ത്രിക്കും സർക്കാരിനും വീണ്ടും തിരിച്ചടി ഗൂഢാലോചന, വധശ്രമം തുടങ്ങിയ ഗൗരവതരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് കോടതി ഉത്തരവ് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ഗൺമാനും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്നും ഒരു പ്രവർത്തകന്റെ മൂക്കിൽ നിന്ന് രക്തം വന്നിരുന്നു എന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു കൊച്ചി: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനും മർദ്ദിച്ചതിനും എൽഡിഎഫ് കൺവീനറും മുൻ …

വിമാനത്തിലെ ആക്രമണം: ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി Read More »

ശബരിക്ക് ജാമ്യം; പോലീസിന് വീണ്ടും തിരിച്ചടി

മൊബൈൽ ഹാജരാക്കാം എന്ന് മുൻപേ പറഞ്ഞിരുന്നു എന്ന് ശബരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ ശബരി ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ട് മാത്രമല്ലേ തെളിവായി ഉള്ളൂ എന്ന് കോടതി വാദം കേൾക്കവേ ചോദിച്ചിരുന്നു കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്.ശബരിനാഥന് ജാമ്യം.വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം, അൻപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കണം 20, 21, 22 …

ശബരിക്ക് ജാമ്യം; പോലീസിന് വീണ്ടും തിരിച്ചടി Read More »

പുതിയ ജി എസ് ടി ഉത്തരവ് ; വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക് 

തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ അശാസ്ത്രീയമായി ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക്ക് നിരോധനത്തിലും, പായ്ക്കറ്റിലാക്കിയ ഭക്ഷ്യ വസ്തുക്കള്‍ക്ക്  ഏര്‍പ്പെടുത്തിയ  നികുതി നിര്‍ദ്ദേശത്തിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് 27 ന് എല്ലാ ജില്ലകളിലും രാവിലെ 10 മണിക്ക് കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. ബ്രാന്‍ഡ്  ചെയ്ത അരി, ഗോതമ്പ് പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവക്ക് മാത്രമായി ഉണ്ടായിരുന്ന 5% നികുതി ഇപ്പോള്‍ പാക്കിംഗ്, റീപാക്കിംഗ് ഉള്ള മുഴുവന്‍ …

പുതിയ ജി എസ് ടി ഉത്തരവ് ; വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്  Read More »

ശബരിയുടെ അറസ്റ്റ്: കോടതിയുടെ നിലപാട് നിര്‍ണായകം

ശബരിയെ അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ വക്കീല്‍ ഈ വേള കോടതിയെ അറിയിച്ചില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആരോപണം. പിന്നീട് 11.45 ന് ശബരിയെ 10.50 ന് അറസ്റ്റ് ചെയ്തുവെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ അറിയിക്കുകയായിരുന്നു. 10 മിനിറ്റ് കൊണ്ട് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത് എങ്ങനെ എന്ന് ചോദ്യമാണ് ഷാഫി പറമ്പിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉന്നയിക്കുന്നത് കൊച്ചി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ എസ് …

ശബരിയുടെ അറസ്റ്റ്: കോടതിയുടെ നിലപാട് നിര്‍ണായകം Read More »

മുഖ്യമന്ത്രിക്കെതിരെ വിമനത്തിലെ പ്രതിഷേധം: മുൻ എം.എൽ.എ ശബരിനാഥൻ അറസ്റ്റിൽ

11മണിക്ക്  മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോൾ അറസ്റ്റ് വിവരം കോടതിൽ സർക്കാർ വക്കീൽ പറഞ്ഞിരുന്നില്ല. പിന്നീട് 10.50ന് അറസ്റ്റ് ചെയ്തുവെന്ന് 11.45 നാണ് കോടതിയെ അറിയിക്കുന്നത് കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ അരുവിക്കര എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥനെ ശംഖുമുഖം പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ  കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സഞ്ചരിച്ചിരുന്ന …

മുഖ്യമന്ത്രിക്കെതിരെ വിമനത്തിലെ പ്രതിഷേധം: മുൻ എം.എൽ.എ ശബരിനാഥൻ അറസ്റ്റിൽ Read More »

‘കൊമ്പൻമാർക്ക് ഇനി സുഖചികിത്സാക്കാലം Watch Video

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആനത്തറവാട്ടിലെ കൊമ്പൻമാർക്ക് സുഖചികിത്സ തുടങ്ങി. വടക്കുന്നാഥ ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ ഗജമുത്തച്ഛൻ വടക്കുന്നാഥൻ ചന്ദ്രശേഖരന് ഔഷക്കൂട്ടു ചേർന്ന ചോറ് ഉരുളയാക്കി നൽകിയതോടെ സുഖചികിത്സക്ക് തുടക്കമായി. ദേവസ്വത്തിലെ എറണാ കുളം ശിവകുമാർ , അച്യുതൻ കുട്ടി എന്നീ കൊമ്പൻമാരും സുഖചികിത്സക്കെത്തി. തണ്ണിമത്തൻ, കൈതച്ചക്ക, വെള്ളരി തുടങ്ങിയ പഴവർഗങ്ങളും ആയുർവേദ, അലോപ്പതി വിറ്റാമിൻ ഗുളികകളം, ലേഹ്യങ്ങളും ആനകൾക്ക് നൽകും. കർക്കിടക മാസം മുഴുവൻ സുഖചികിത്സ നീണ്ടു നിൽക്കും. കൊച്ചിൻ ദേവസ്വം …

‘കൊമ്പൻമാർക്ക് ഇനി സുഖചികിത്സാക്കാലം Watch Video Read More »

വിദ്യാഭ്യാസ വിദഗ്ധ നളിനി ചന്ദ്രൻറെ ജീവചരിത്രം ആഗസ്റ്റിൽ പുറത്തിറങ്ങും Watch Video

തൃശൂര്‍: വിദ്യാഭ്യാസമേഖലയിലെ കരുത്തുറ്റ സാന്നിധ്യമായ നളിനി ചന്ദ്രന്റെ ജീവിതകഥയായ ‘ഡിഫൈയിംഗ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പുറംചട്ടയുടെ പ്രകാശനം ജൂലായ് 20ന് രാവിലെ 11ന് പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ദീപ്തി മേനോന്‍, കല്‍പന രമേഷ് എന്നിവരാണ് ഈ ചരിത്രഗ്രന്ഥത്തിന്റെ രചനയില്‍ പങ്കാളികളാകുന്നത്. പുസ്തകത്തെക്കുറിച്ചുള്ള ഔപചാരിക പ്രഖ്യാപനവും ഇതോടൊപ്പം നടത്തുമെന്ന് നളിനി ചന്ദ്രന്റെ മകള്‍ ദീപ്തി മേനോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭര്‍ത്താവ് കേണല്‍ കെ.ആര്‍.ചന്ദ്രന്റെ അകാലത്തിന്റെ വേര്‍പാട് സൃഷ്ടിച്ച ആഘാതത്തിനിടയിലും ‘വിധിയെ വെല്ലുവിളിച്ച് ‘  മുന്നേറിയ …

വിദ്യാഭ്യാസ വിദഗ്ധ നളിനി ചന്ദ്രൻറെ ജീവചരിത്രം ആഗസ്റ്റിൽ പുറത്തിറങ്ങും Watch Video Read More »

താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

തിരുവില്വാമല സ്വദേശി റിയാസാണ് പരാതിക്കാരന്‍. 3.14 കോടി രൂപ തന്റെ  പക്കല്‍ നിന്നും വാങ്ങിയെന്നാണ് റിയാസിന്റെ  പരാതി. തൃശൂര്‍:    പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയില്‍ താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. വഞ്ചനാ കുറ്റത്തിന് ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. തിരുവില്വാമല സ്വദേശി റിയാസാണ് പരാതിക്കാരന്‍. 3.14 കോടി രൂപ തന്റെ  പക്കല്‍ നിന്നും വാങ്ങിയെന്നാണ് റിയാസിന്റെ  പരാതി. 2018ല്‍ പുറത്തിറങ്ങിയ കൂദാശ എന്ന സിനിമയുടെ …

താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ് Read More »

ശാന്തതയിൽ നിന്ന് ഉദ്വേഗത്തിലേക്ക് ‘ഇലവീഴാപൂഞ്ചിറ’

റിയലിസ്റ്റിക്ക് രീതികളിലൂടെ സഞ്ചരിച്ച്, കൗതുകങ്ങളില്‍ തട്ടി, പിന്നെ കാണിയുടെ കാഴ്ചയില്‍ ഇല വീണാല്‍ പോലും ചിത്തോദ്വേഗം ഉളവാക്കുന്ന മേക്കിങ്ങ് ഷാഹി കബീറിന്റെ ‘ഇലവീഴാപൂഞ്ചിറ’ എന്ന ചലച്ചിതം വെട്ടിയൊരുക്കിയ സഞ്ചാരപാതയ്ക്ക് വന്യതയും മനോഹാരിതയും ഒരുപോലെ കരുത്തു പകരുന്നു. റിയലിസ്റ്റിക്ക് രീതികളിലൂടെ സഞ്ചരിച്ച്, കൗതുകങ്ങളില്‍ തട്ടി, പിന്നെ കാണിയുടെ കാഴ്ചയില്‍ ഇല വീണാല്‍ പോലും ചിത്തോദ്വേഗം ഉളവാക്കുന്ന മേക്കിങ്ങ് ! ശാന്തമായി ഒഴുകുന്ന നേര്‍ത്തൊരരുവിയായി തുടങ്ങി, തിരകള്‍ ആര്‍ത്തലയ്ക്കുന്ന  സമുദ്രമായി മാറുന്ന രൂപാന്തരപ്രാപ്തി ! പൂഞ്ചിറക്കുന്നിലെ പ്രവചനാതീതമായ കാലാവസ്ഥപോല്‍, പതിഞ്ഞ താളം …

ശാന്തതയിൽ നിന്ന് ഉദ്വേഗത്തിലേക്ക് ‘ഇലവീഴാപൂഞ്ചിറ’ Read More »

ആനയൂട്ടിന് പൂരത്തിന്റെ ജനാവലി; ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും

ആയിരങ്ങള്‍ക്ക് ആനന്ദമായി വടക്കുന്നാഥനിലെ; ഗജമുത്തച്ഛന്‍ വടക്കുന്നാഥന്‍ ചന്ദ്രശേഖരനെ ആദ്യം ഊട്ടി തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ശേഷം വടക്കുന്നാഥന്റെ അമ്പലവട്ടത്തെ ഗജസംഗമം കാണാന്‍ ഇക്കുറി വന്‍ഭക്തജനപ്രവാഹം. കര്‍ക്കിടകത്തിലെ ആദ്യദിനത്തില്‍ വിഘ്‌നേശ്വരപ്രീതിക്കായി ആനകളെ ഊട്ടിയും, അഷ്ടദ്രവ്യമഹാഗണിഹോമം ദര്‍ശിച്ചും ഭക്തരുടെ മനം നിറഞ്ഞു.ഇക്കുറി 63 ആനകള്‍ ആനയൂട്ടിനെത്തി. കേരളത്തിലെ നാട്ടാനകളില്‍ ഏറ്റവുും വലിയ കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, 85 വയസ്സുള്ള ഗജമുത്തച്ഛനായ വടക്കുന്നാഥന്‍ ചന്ദ്രശേഖരനും ആനയൂട്ടിനെത്തി.  മേല്‍ശാന്തി പയ്യമ്പിള്ളി മാധവന്‍ നമ്പൂതിരി വടക്കുന്നാഥന്‍ ചന്ദ്രശേഖരന് ആദ്യ ഉരുള നല്‍കി ആനയൂട്ടിന് …

ആനയൂട്ടിന് പൂരത്തിന്റെ ജനാവലി; ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും Read More »