ന്യൂഡല്‍ഹി: ഡല്‍ഹി മാളവ്യനഗറിലെ ബഹുനില ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. 37 പേരെ രക്ഷപെടുത്തിയതായാണ് വിവരം. 11 പേര്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്ന് രാവിലെ 9:45നാണ് അഞ്ച് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായ വിവരം പുറത്തുവന്നത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ കടുത്ത നിയമലംഘനം ഉണ്ടായെന്നാണ് വിവരം. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ആറ് മുറികള്‍ അനുവദിച്ചിരുന്ന സ്ഥാനത്ത് 20 മുറികള്‍ പണിതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് നിഗമനം. അതേസമയം ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
ഡല്‍ഹിയിലെ തീപിടിത്തം: മരണം 21 ആയി












