Newsskerala

ചാലക്കുടിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

ചാലക്കുടി: പോട്ടയില്‍ അതിഥി തൊഴിലാളികളായ ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉമിത് (34), ഭാര്യ രാധ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോട്ടയിലുള്ള ഒരു ഐ.ടി ഉദ്യോഗസ്ഥന്റെ വീടിന്റെ ഔട്ട് ഹൗസിലാണ് ഇവര്‍ താമസിച്ചിരുന്നത്. നാല് മാസം മുമ്പാണ് ഇരുവരും ഇവിടെയെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുടമസ്ഥനും പോലീസും ചേര്‍ന്ന് രാവിലെ വാതില്‍ ബലമായി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്.
 ചാലക്കുടി പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കുടുംബവഴക്കാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു. ഇരുവരും മദ്യപിക്കാറുണ്ടെന്നും, വഴക്ക് പതിവാണെന്നും പറയപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *