Newsskerala

വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് കാറില്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  നാലാഞ്ചിറ  ഉദയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആക്രമണത്തിനുശേഷം ഇവരുടെ ഭര്‍ത്താവ് സുരേഷ് (46) കാറില്‍ കയറി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. സുരേഷും ഹസീനയും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ഹസീന പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *