Newsskerala

തൃശൂരില്‍ ബൈക്ക് പിക്കപ്പ് വാനില്‍ ഇടിച്ച്  രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

തൃശൂര്‍: കാഞ്ഞാണിയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പില്‍ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *