Newsskerala

ബെന്നി ബെഹനാന്‍ കെപിസിസി അധ്യക്ഷനായേക്കും

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിച്ചേക്കും. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യത. നിലവില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്. അതിനാല്‍ തന്നെ മുന്‍ഗണനയും ബെന്നി ബഹനാനാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനാണ് തീരുമാനം. ആന്റോ ആന്റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണണ പോറ്റി വിവാദം വിനായായെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാന്‍ അധ്യക്ഷനാകാന്‍ സാധ്യതയേറുന്നത്.

Leave a Comment

Your email address will not be published. Required fields are marked *