Newsskerala

ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ പി.ഭാരതിരാജ(84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ അദ്ദേഹത്തിന്റെ  വസതിയിലായിരുന്നു അന്ത്യം.

അന്നക്കൊടി’ (2013), ബൊമ്മലാട്ടം(2009), കണ്‍കളാല്‍ കൈതുചെയ് (2004), ഈര നിലം (2003), കടല്‍ പൂക്കള്‍ (2001), താജ്മഹാല്‍ (1999), അന്തിമന്താരൈ (1996),കരുത്തമ്മാ (1995),പചുമ്പൊന്‍ (1995) തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനാണ്.

30 വര്‍ഷം മുന്‍പ് ’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. 2020 ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ ‘മീണ്ടും ഒരു മര്യാദൈ’ പുറത്തിറങ്ങിയത്. 2004 ല്‍ രാജ്യം പത്മശ്രീ പരസ്‌കാരം നല്‍കി ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *