Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Biz news

ഐടെല്‍ എസ്23 അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഐടെല്‍ പുതിയ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ഐടെല്‍ എസ്23 അവതരിപ്പിച്ചു. 9000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍  മെമ്മറി ഫ്യൂഷനുമായുള്ള ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോണാണിത്. രാജ്യത്തെ മൊബൈല്‍ വ്യവസായത്തില്‍ നാഴികക്കല്ലാകുന്ന എസ്23 16ജിബി ആമസോണിലൂടെ ആദ്യം  അവതരിപ്പിക്കുന്നത്. എ60, പി40 തുടങ്ങിയ മോഡലുകളുമായി 8000 രൂപ വിഭാഗത്തില്‍ ഇതിനകം ആയിരങ്ങളുടെ ഹൃദയം കവര്‍ന്ന ഐടെല്‍ ആമസോണിലൂടെ 8799 രൂപയ്ക്ക് പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് 10000 രൂപ വിലവരുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്താന്‍ ഒരുങ്ങുകയാണ്. എസ്23 ഈ വിഭാഗത്തില്‍ മികവ് പുനര്‍ നിര്‍വചിക്കുന്നു.  വളരെ വ്യക്തമായ 50എംപി പിന്‍ ക്യാമറയും ഫ്ളാഷോടു കൂടിയ 8എംപി മുന്‍ ക്യാമറയുമുണ്ട്. എസ്23 8ജിബി വേരിയന്‍റിലും ലഭ്യമാണ്. വിവിധ റീട്ടെയില്‍ ചാനലുകളിലും ലഭ്യമാകും. ഇന്നത്തെ ഉപഭോക്താക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് തിരയുന്നവരുമാണെന്നും ഉപയോഗാവശ്യമനുസരിച്ചാണ് തെരഞ്ഞെടുക്കുന്നതെന്നും മൊബൈലുകള്‍ ഇപ്പോള്‍ വെറുമൊരു ഉപകരണമല്ല, ജീവിതശൈലിയുടെ തന്നെ ഭാഗമാണെന്നും സവിശേഷമായ ഫീച്ചറുകളിലൂടെ നൂതന സേവനങ്ങളാണ് ഐടെല്‍ എന്നും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും ഐടെല്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു. 5000 എംഎഎച്ച് ബാറ്ററി,6.6 ഇഞ്ച് എച്ച്ഡി+ഐപിഎസ് വാട്ടര്‍ഡ്രോപ്  ഡിസ്പ്ലേയുമായി എസ്23 സമാനതകളില്ലാത്ത അനുഭവം പകരും. സ്റ്റാറി ബ്ലാക്ക്, മിസ്റ്ററി  വൈറ്റ്  എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇത് രണ്ട് വകഭേദങ്ങളില്‍ ലഭ്യമാണ്. 8ജിബി + 8ജിബി റാം ആമസോണില്‍ മാത്രം; 4 ജിബി + 4ജിബി റാം റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്.

സോണി ഇന്ത്യ പുതിയ എച്ച്റ്റി-എസ് 2000 സൗണ്ട് ബാര്‍ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്ബാര്‍ എച്ച്ടി-എസ്2000 അവതരിപ്പിച്ചു. മികച്ച ബാസിനൊപ്പം, വെര്‍ട്ടിക്കല്‍ സറൗണ്ട് എഞ്ചിന്‍, എസ്-ഫോഴ്‌സ് പ്രോ ഫ്രണ്ട് സറൗണ്ട് എന്നിവയിലൂടെ, സിനിമാറ്റിക് സറൗണ്ട് സൗണ്ട് അനുഭവമാണ് ഈ 5.11 ചാനല്‍ ഡോള്‍ബി അറ്റ്‌മോസ്/ ഡിടിഎസ്:എക്‌സ് സൗണ്ട്ബാര്‍ നല്‍കുക.  സ്റ്റീരിയോ കണ്ടന്റ് പ്ലേ ചെയ്യുമ്പോള്‍ പോലും പുതുതായി വികസിപ്പിച്ച അപ്മിക്‌സറിലൂടെ ത്രിമാന സറൗണ്ട് സൗണ്ട് അനുഭവിക്കാനാവും. സെന്റര്‍ സ്പീക്കര്‍ വ്യക്തമായ സംഭാഷണം ഉറപ്പാക്കുമ്പോള്‍, ബില്‍റ്റ് ഇന്‍ ഡ്യുവല്‍ സബ്‌വൂഫര്‍ ആഴത്തിലുള്ള ബാസും നല്‍കുന്നു. സോണിയുടെ പുതിയ ഹോം എന്റര്‍ടൈന്‍മെന്റ് കണക്ട് ആപ്പിന് (എച്ച്ഇസി) അനുയോജ്യമായ ആദ്യത്തെ ഡിവൈസ് കൂടിയാണ് ഈ സൗണ്ട്ബാര്‍. ഓപ്ഷണല്‍ സബ് വൂഫര്‍, റിയര്‍ സ്പീക്കര്‍ ഫീച്ചറുകള്‍ ഉപയോഗിച്ച് ഹോം സിനിമാ എക്‌സ്പീരിയന്‍സും ഉപഭോക്താക്കള്‍ക്ക് ഉയര്‍ത്താം. എച്ച്ഡിഎംഐ, ഒപ്റ്റിക്കല്‍ കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം എളുപ്പമുള്ള സജ്ജീകരണവും പ്രവര്‍ത്തനവും, പുതിയ റിമോട്ട് കണ്‍ട്രോള്‍, പരിസ്ഥിതിയെ മനസില്‍ കൊണ്ടുള്ള നിര്‍മിതി എന്നിവയാണ് പുതിയ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്ബാറിന്റെ മറ്റു സവിശേഷതകള്‍. 2023 ജൂണ്‍ 9 മുതല്‍ സോണി റീട്ടെയില്‍ സ്‌റ്റോറുകള്‍ (സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍, മറ്റു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ എച്ച്ടി-എസ്2000 വില്‍പനക്ക് ലഭ്യമാവും. 42,990 രൂപയാണ് വില. സൗണ്ട്ബാറും സബ്‌വൂഫറും ഉള്ള റിയര്‍ സ്പീക്കര്‍ കൂടി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 14,990 രൂപ ഇളവ് ലഭിക്കും. കൂടാതെ ബ്രാവിയയുടെ 43 ഇഞ്ചും അതിനും മുകളിലുള്ള ടെലിവിഷനുകള്‍ക്കൊപ്പം എച്ച്ടി-എസ്2000 വാങ്ങുമ്പോള്‍ 4,000 രൂപയുടെ അധിക കിഴിവും ലഭിക്കും.

എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസുമായി ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഉപഭോക്താക്കള്‍ക്കായി എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസ് (ഇഡബ്ല്യു സ്) അവതരിപ്പിച്ചു. 250സിസി വിഭാഗം വരെയുള്ള എല്ലാ സ്കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ മോഡലുകളിലും ഇതിന്‍റെ ആനുകൂല്യം ലഭിക്കും. വാഹനം വാങ്ങി 91 ദിവസം മുതല്‍ 9 വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ഈ എക്സ്റ്റെന്‍ഡഡ് വാറന്‍റി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. സമഗ്രമായ 10 വര്‍ഷത്തെ വാറന്‍റി കവറേജിന് പുറമേ, ഉടമസ്ഥാവകാശം മാറിയാലും കൈമാറ്റം ചെയ്താലും റിന്യൂവല്‍ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.നിര്‍ണായകമായ ഉയര്‍ന്ന മൂല്യമുള്ള എഞ്ചിന്‍ ഭാഗങ്ങള്‍ക്കും, മറ്റു അവശ്യ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഭാഗങ്ങള്‍ക്കും എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസിലൂടെ സമഗ്രമായ കവറേജ് ലഭിക്കും. ഏഴ് വര്‍ഷമായ വാഹനങ്ങള്‍ക്ക് 3 വര്‍ഷത്തെ പോളിസി, 8 വര്‍ഷമായ വാഹനങ്ങള്‍ക്ക്  2 വര്‍ഷ പോളിസി, 9ാം വര്‍ഷത്തിലെ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പോളിസി എന്നിങ്ങനെ മൂന്ന്  ഓപ്ഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇഡബ്ല്യു പ്ലസ് തിരഞ്ഞെടുക്കാം. ഈ ഓപ്ഷനുകള്‍ എല്ലാ സ്കൂട്ടര്‍ മോഡലുകള്‍ക്കും 120,000 കിലോമീറ്റര്‍ വരെയും, എല്ലാ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ക്കും 130,000 കിലോമീറ്റര്‍ വരെയും കവറേജ് നല്‍കും. എല്ലാ അംഗീകൃത ഹോണ്ട സര്‍വീസ് സെന്‍ററില്‍ നിന്നും പുതിയ പ്രോഗ്രാം ലഭ്യമാവും. 150സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 1,317 രൂപയും, 150സിസി മുതല്‍ 250സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 1,667 രൂപയുമാണ് വില. വാഹനം വാങ്ങിയ വര്‍ഷത്തെ അടിസ്ഥാനമാക്കി വിലനിര്‍ണയത്തില്‍ വ്യത്യാസമുണ്ടാവും. ഉടമസ്ഥാവകാശ അനുഭവം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് തങ്ങളുടെ എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 10 വര്‍ഷം വരെ എക്സ്റ്റെന്‍ഡഡ് വാറന്‍റി കവറേജ് ലഭ്യമാക്കുന്ന  വ്യവസായത്തിന്‍റെ ആദ്യ പ്രോഗ്രാമാണിതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

പരിധിയില്ലാത്ത അന്താരാഷ്ട്ര റോമിങ് പ്ലാനുകളുമായി വി

കൊച്ചി: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വേണ്ടി വി യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളുമാണ് തങ്ങളുടെ അന്താരാഷ്ട്ര റോമിങ് പ്ലാനുകളില്‍ ലഭ്യമാക്കുന്നത്. എവിടെ പോയാലും ഏറ്റവും മികച്ച കണക്ടിവിറ്റിയും ഇതിലൂടെ സാധ്യമാക്കുന്നു. യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും സൗജന്യ ഇന്‍ കമിങ് കോളുകളും സവിശേഷമായ കസ്റ്റമര്‍ സര്‍വീസും വഴി അന്താരാഷ്ട്ര റോമിങില്‍ അണ്‍ലിമിറ്റഡ് നേട്ടങ്ങള്‍ നല്‍കുന്ന ഏക സേവനദാതാവ് വി മാത്രമാണ്.  ഇതിനു പുറമെ ഏറ്റവും മികച്ച സ്ട്രീമിങ് അനുഭവങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. വി ഉപഭോക്താക്കള്‍ എവിടെ യാത്ര ചെയ്താലും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനായി ഏറ്റവും മികച്ച ആഗോള സേവന ദാതാക്കളുമായി വി സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വി പോസ്റ്റ് പെയ്ഡ് റോമിങ് പ്ലാനുകളിലെ ‘ഓള്‍വെയ്സ് ഓണ്‍’ എന്ന സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റോമിങിനിടെ പ്ലാന്‍ സബ്സ്ക്രിപ്ഷന്‍ കാലാവധി കഴിഞ്ഞാലും ഉയര്‍ന്ന നിരക്കുകള്‍ ചാര്‍ജു ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നു.

വി അനന്തരാമന്‍ ട്രാന്‍സ്യൂണിയന്‍ സിബില്‍ ചെയര്‍മാന്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ്യൂണിയന്‍ സിബില്‍   വി അനന്തരാമനെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു. പതിനൊന്ന് വര്‍ഷത്തിലേറെ കമ്പനിയുടെ ചെയര്‍മാനായിരുന്ന എം വി നായരില്‍ നിന്നാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്. സാമ്പത്തിക സേവന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അനന്തരാമന്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ക്രെഡിറ്റ് സ്യൂസ്, ഡച്ച് ബാങ്ക്,  ബാങ്ക് ഓഫ് അമേരിക്ക എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ കോര്‍പറേറ്റ്, ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് ടീമുകളെ നയിച്ചിട്ടുണ്ട്. എക്സ്എല്‍ആര്‍ഐയില്‍ നിന്ന് ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ഡിപ്ലോമയും ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുള്ള അനന്തരാമന്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനി, ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ്, ഇകോം എക്സ്പ്രസ് ലിമിറ്റഡ് എന്നിവയുടെ ബോര്‍ഡ് അംഗവുമാണ്.

‘സംരംഭകര്‍ എങ്ങനെ ചിന്തിക്കുന്നു എന്നുള്ളത് പ്രധാനം ‘ വി.പി.നന്ദകുമാര്‍ WATCH VIDEO

തൃശൂര്‍: സംരംഭകര്‍ എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ അവര്‍ എങ്ങനെ ചെയ്യുന്നു എന്നുള്ളതിനാണ് പ്രാധാന്യമെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഉത്പ്പന്നങ്ങളുടെ മുന്‍ നിര ദാതാവായ ജല്‍ദീ സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Jaldee Soft Pvt Ltd)  പുതിയ ഉല്‍പ്പന്നമായ ജല്‍ദീ ലെൻഡിംഗ് സി.ആര്‍എം ന്റെയും ശക്തന്‍ തമ്പുരാന്‍ നഗറിലെ ക്രൗണ്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജല്‍ദീയുടെ പുതിയ ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു …

‘സംരംഭകര്‍ എങ്ങനെ ചിന്തിക്കുന്നു എന്നുള്ളത് പ്രധാനം ‘ വി.പി.നന്ദകുമാര്‍ WATCH VIDEO Read More »

‘യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട് പുറത്തിറക്കി

കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് (യുടിഐ) എസ്&പി  ബിഎസ്ഇ ഹൗസിങ്  ടോട്ടല്‍ റിട്ടേണ്‍  ഇന്‍ഡക്സിനെ (ടിആര്‍ഐ) പിന്തുടരുന്നതും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ‘യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട്’ എന്ന  പുതിയ ഓപ്പണ്‍ എന്‍ഡഡ് സ്കീം അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2023 ജൂണ്‍ 5-ന് അവസാനിക്കും. ജൂണ്‍ 9 മുതല്‍  സബ്സ്ക്രിപ്ഷനും റിഡംപ്ഷനുമായി സ്കീം വീണ്ടും തുറക്കും. ശര്‍വാന്‍ കുമാര്‍ ഗോയലാണ് ഫണ്ട് മാനേജര്‍.മെച്ചപ്പെട്ട വീടിനായുള്ള ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്തി നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ശര്‍വാന്‍ കുമാര്‍ ഗോയല്‍ പറഞ്ഞു. ഇന്ത്യയില്‍  താമസിക്കുന്ന വ്യക്തികള്‍, പ്രവാസി ഇന്ത്യക്കാര്‍,  സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യോഗ്യതയുള്ള ട്രസ്റ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപര്‍ (എഫ്പിഐ) എന്നിവര്‍ക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാം. 5000 രൂപയാണ് കുറഞ്ഞ പ്രാരംഭ നിക്ഷേപത്തുക. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേിക്കാം.

രാജ്യത്തുടനീളം 8 ദിവസത്തിനുള്ളില്‍  8 പുതിയ ടച്ച് പോയിന്‍റുകള്‍ തുറന്ന്  ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയിലുടനീളമുള്ള വില്‍പ്പന, സേവന ശൃംഖല ശക്തിപ്പെടുത്താനായി ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച്പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയും ലോകോത്തര സേവനങ്ങളും ഇന്ത്യയിലെ വിശാലമായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് കേരളം, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഫോക്സ്വാഗണ്‍ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം.4 സംസ്ഥാനങ്ങളിലുടനീളമുള്ള എട്ട് പുതിയ  ടച്ച് പോയിന്‍റുകള്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍, കര്‍ണാടകയിലെ ബെലഗാവി, ദാവന്‍ഗരെ, വിയ പുര, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍& തൂത്തുക്കുടി, പഞ്ചാബിലെ മൊഹാലി & പത്താന്‍കോട്ട്  എന്നിവിടങ്ങളിലാണ്. വില്‍പ്പന, പ്രീ-ഓണ്‍ഡ് കാര്‍(ദാസ് വെല്‍റ്റ്ഓട്ടോ), വില്‍പ്പനാനന്ത  സേവനം തുടങ്ങിയ സേവനങ്ങളാണ് ഈ ടച്ച്പോയിന്‍റുകള്‍ ലഭ്യമാക്കുന്നത്. ഈ പുതിയ  ടച്ച്പോ യിന്‍റുകളിലൂടെ കൂടുതല്‍  ഉപഭോക്താക്കളെ ഫോക്സ്വാഗണ്‍  കുടുംബത്തിലേക്ക്  സ്വാഗതം  ചെയ്യാനും അവര്‍ക്ക് മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനാകുമെന്ന്  ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് എട്ട് പുതിയ ടച്ച് പോയിന്‍റുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ഉദ്ഘാടനം ചെയ്ത പുതിയ ടച്ച്പോയിന്‍റുകളില്‍ സെയില്‍സ് & സര്‍വീസ് അംഗങ്ങളുടെ മികച്ച ഒരു ടീമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സെയില്‍സ് ടച്ച് പോയിന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോകളായ 5-സ്റ്റാര്‍ ജിഎന്‍സിഎപി-റേറ്റഡ് ഫോക്സ്വാഗണ്‍ വെര്‍ടസ് & ടൈഗൂണ്‍, അതിന്‍റെ മുന്‍നിര എസ്യുവിഡബ്ല്യു, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എന്നിവ ഉള്‍പ്പെടുന്നു. ഫോക്സ്വാഗണ്‍ ഇന്ത്യ, ദാസ് വെല്‍റ്റ്ഓട്ടോയുടെ പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസ്സിലൂടെ മള്‍ട്ടി-ബ്രാന്‍ഡുകളുടെ വാങ്ങല്‍, വില്‍പ്പന,  കൈമാറ്റം,  നവീകരണം എന്നീ സേവനങ്ങള്‍ ലഭ്യമാണ്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട്, സേവന ടച്ച്പോയിന്‍റുകളില്‍ ഉപഭോക്താക്കളുടെ അറ്റകുറ്റപ്പണി ആവശ്യകതകളും നിറവേറ്റും.

രണ്ടായിരം രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു

കൊച്ചി: 2016ലെ 500 ന്റെയും 1000 ത്തിന്റേയും നോട്ട് നിരോധനത്തിനുശേഷം നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ . 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് റിസർവ്ബാങ്ക് ഉത്തരവിറക്കി. നിലവിലുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ മാറ്റിയെടുക്കാം. ഒരുതവണ 20,000 രൂപ മാത്രമേ രണ്ടായിരത്തിന്റെ നോട്ടുകൾ ആയി ബാങ്കുകളിൽ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. നോട്ടുകൾ മാറിയെടുക്കാൻ റിസർവ് ബാങ്കിൻറെ 19 ശാഖകളിലും സംവിധാനം ഒരുക്കും. ബാങ്കുകളിലൂടെ 2000 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കാനും റിസർവ് ബാങ്ക് മറ്റുള്ള ബാങ്കുകൾക്ക് …

രണ്ടായിരം രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു Read More »

ടീസർ പിൻവലിച്ചു; സിനിമയ്ക്ക് വിലക്കില്ല. 32,000 എന്ന കണക്ക് എന്തെന്ന് സിനിമയുടെ അവസാനം….

കൊച്ചി: മണിക്കൂറുകൾ നീണ്ടുനിന്ന വാദപ്രതിവാദത്തിന് ശേഷം ‘ദ് കേരള സ്റ്റോറി ‘ എന്ന വിവാദ ചിത്രത്തിൻറെ പ്രദർശനം അടിയന്തരമായി തടയണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വെള്ളിയാഴ്ച തള്ളി. ഒരു സമുദായത്തെ ആകെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമവും സമൂഹത്തിൽ വിഭജനം ഉണ്ടാക്കുവാനുള്ള ശ്രമവും തെറ്റായ വസ്തുതകളും കണക്കുകളുമാണ് സിനിമയിൽ ഉള്ളത് എന്നായിരുന്ന സിനിമയ്ക്കെതിരെ കോടതിക്ക് ലഭിച്ച പരാതി. എന്നാൽ സിനിമയുടെ ടീസറിൽ നിന്നും ട്രെയിലറിൽ നിന്നും അങ്ങനെയൊരു കാര്യം കണ്ടെത്താനായില്ല എന്ന് കോടതി പറഞ്ഞു. സിനിമയുടെ ടീസർ …

ടീസർ പിൻവലിച്ചു; സിനിമയ്ക്ക് വിലക്കില്ല. 32,000 എന്ന കണക്ക് എന്തെന്ന് സിനിമയുടെ അവസാനം…. Read More »

പൂരത്തിന്റെ നാട്ടില്‍ പുതിയ രൂപവും, പകിട്ടുമായി പുളിമൂട്ടില്‍ സില്‍ക്‌സ്…. WATCH VIDEO

തൃശൂര്‍: വസ്ത്രവ്യാപാരരംഗത്ത് അടുത്ത വര്‍ഷം നൂറിന്റെ നിറവിലെത്തുന്ന പുളിമൂട്ടില്‍ സില്‍ക്‌സ് പൂരനഗരത്തില്‍ പുതിയ രൂപത്തിലും പകിട്ടിലും ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം പകരുന്ന പരിഷ്‌ക്കാരങ്ങളാണ് പുളിമൂട്ടില്‍ സില്‍ക്‌സില്‍ സജ്ജമാക്കിയിരിക്കുന്നത്.  പുതിയ രൂപത്തിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വഹിക്കുമെന്ന് പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഡയറക്ടര്‍മാരായ ജേക്കബ് എബ്രഹാം, ജേക്കബ് ജോണ്‍, ജേക്കബ് സ്റ്റീഫന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മുഴുവന്‍ ഷോറൂം വിപുലമാക്കിയിട്ടുണ്ട്. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പം കൂടുതല്‍ പുതിയ …

പൂരത്തിന്റെ നാട്ടില്‍ പുതിയ രൂപവും, പകിട്ടുമായി പുളിമൂട്ടില്‍ സില്‍ക്‌സ്…. WATCH VIDEO Read More »

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍,  പവന് 44,000 രൂപ കടന്നു,
ഒരു പവന് 1,200 രൂപ കൂടി

ഒരു ദിവസം 1,200 രൂപ കൂടിയതും സർവ്വകാല റെക്കോർഡാണ് …. READ MORE…. കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇന്ന് കുത്തനെ ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവിലയുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന് 1,200 രൂപ വര്‍ധിച്ചു. ഇതോടെ വിപണി വില 44,000 കടന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപയാണ്. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1,800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു  ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി …

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍,  പവന് 44,000 രൂപ കടന്നു,
ഒരു പവന് 1,200 രൂപ കൂടി
Read More »

നോണ്‍ ബാങ്കിംഗ് രംഗത്ത് വികസനകുതിപ്പുമായി മാക്‌സ് വാല്യു കമ്പനി

തൃശൂര്‍: നോണ്‍ ബാങ്കിംഗ് രംഗത്ത് കോവിഡ് കാലഘട്ടത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച മാക്‌സ് വാല്യു ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനമണ്ഡലം ദേശീയതലത്തിലേക്കും വ്യാപിപ്പിക്കുന്നു. 2016-ല്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനി 11 ശാഖകളുമായി നോണ്‍ ബാങ്കിംഗ് രംഗത്ത് മുന്‍നിരയിലെത്തിയിരിക്കുകയാണെന്ന് കമ്പനി ചെയര്‍മാന്‍ പോള്‍സണ്‍ ചിറയത്ത് തൃശൂരില്‍  പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടകയില്‍ 35 ഉം, ആന്ധ്രപ്രദേശില്‍ 3 ബ്രാഞ്ചുകളും, പ്രവര്‍ത്തനം തുടങ്ങി. തമിഴ്‌നാട്ടിലടക്കം മറ്റ് സംസ്ഥാനങ്ങളിലും കമ്പനി ഉടന്‍ ബ്രാഞ്ചുകള്‍ തുടങ്ങും. ഓഹരിവിപണി ലക്ഷ്യമാക്കി 500 …

നോണ്‍ ബാങ്കിംഗ് രംഗത്ത് വികസനകുതിപ്പുമായി മാക്‌സ് വാല്യു കമ്പനി Read More »

WATCH VIDEO…. ജോയ്‌സ് പാലസിൽ ആഘോഷമായി കേക്ക് മിക്‌സിംഗ് 

WATCH VIDEO HERE…. തൃശൂര്‍: ക്രിസ്മസ് ആഘോഷം മധുരതരമാക്കാനുള്ള മുന്നൊരുക്കമായി ജോയ്‌സ് ഹോട്ടല്‍സ്് ആന്റ് റിസോര്‍ട്ടില്‍ കേക്ക് മിക്‌സിംഗ്. എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി ഡ്രൈ ഫ്രൂട്ട്‌സ്, കശുവണ്ടിപരിപ്പ്, സിറപ്പുകള്‍, ബട്ടര്‍, ഡ്രൈ ചെറി, ഗ്രീന്‍ ചെറി, റെഡ് ചെറി, മൈദ തുടങ്ങിയവ ഒരു വര്‍ഷം പ്രത്യേക ഭരണികളില്‍ സൂക്ഷിച്ചുവെയ്ക്കും. 1,500 കിലോ കേക്കിനുള്ള മിക്‌സിംഗാണ് തയ്യാറാക്കിയത്.  ഈ വര്‍ഷം ക്രിസ്മസിനുള്ള കേക്കിനുള്ള മിക്‌സിംഗ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നടത്തിയിരുന്നു.   റവ.ഫാ.ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, കോര്‍പറേഷന്‍ പ്രതിപക്ഷ  നേതാവ് രാജന്‍.ജെ.പല്ലന്‍,  …

WATCH VIDEO…. ജോയ്‌സ് പാലസിൽ ആഘോഷമായി കേക്ക് മിക്‌സിംഗ്  Read More »

ആദി ധനലക്ഷ്മി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍പൂരത്തിന്റെ നാട്ടില്‍ സമൂഹവിവാഹ മാമാങ്കം നാളെ

Watch Video here നാളെ രാവിലെ പത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്നും ധനലക്ഷ്മിയുടെ ടാബ്ലോയും അകമ്പടിയായി പഞ്ചവാദ്യവും, നാഗസ്വരവും, ദേവനൃത്തവും പള്ളിവാള്‍ നൃത്തവും, ചെണ്ട് കാവടിയും, പുലിക്കളിയും അണിനിരക്കുന്ന ഘോഷയാത്ര തുടങ്ങും  തൃശൂര്‍: സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ആദി ധനലക്ഷ്മി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 24ന് വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സമൂഹവിവാഹം നടത്തുന്നു. 25 പേരുടെ സമൂഹവിവാഹത്തിന് മൈതാനത്ത് 45,000സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പന്തല്‍ ഒരുക്കിയതായി സി.എം.ഡി. ഡോ.വിപിന്‍ ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ധന്‍ഫിന്‍ മാംഗല്യം ഏന്നീ പേരില്‍ നടത്തുന്ന …

ആദി ധനലക്ഷ്മി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍പൂരത്തിന്റെ നാട്ടില്‍ സമൂഹവിവാഹ മാമാങ്കം നാളെ Read More »

ശ്രദ്ധനേടി Banking @ Your Freedom പോസ്റ്റർ  

സഹകരണ മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന  ഈ കാലഘട്ടത്തിൽ നിക്ഷേപകരിൽ വിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റർ തയ്യാറാക്കിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു കോപ്പി റൈറ്റർമാരെ വെല്ലുന്ന പരസ്യവാചകം നൽകിയത് ബാങ്കിലെ  ക്ലാർക്കായ നിമ്മി ജോസാണ്  തൃശൂർ: സ്വതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് തൃശൂർ അർബൻ സഹകരണ ബാങ്ക് പുറത്തിറക്കിയ പോസ്റ്ററിലെ പരസ്യ വാചകം ( Banking at your Freedom) സഹകരണ മേഖലയിൽ ഇപ്പോൾ ചർച്ചയാവുന്നുത്.  സഹകരണ മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന  ഈ കാലഘട്ടത്തിൽ നിക്ഷേപകരിൽ വിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റർ …

ശ്രദ്ധനേടി Banking @ Your Freedom പോസ്റ്റർ   Read More »

ഓണത്തിന് നന്തിലത്ത് ജി-മാര്‍ട്ട് പഞ്ച് പഞ്ച് ഓഫര്‍ WATCH VIDEO

WATCH VIDEO on this page…… READ MORE …. ഉറപ്പായ ഒരു കോടിയുടെ സമ്മാനങ്ങളുമായി തൃശൂര്‍: ഇത്തവണത്തെ ഓണാഘോഷത്തിന്  ലോകോത്തര ബ്രാന്‍ഡ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ മിതമായ വിലകളില്‍ ലഭ്യമാക്കാന്‍ പഞ്ച് പഞ്ച് ഓഫറുമായി നന്തിലത്ത് ജി-മാര്‍ട്ട്. ഏറ്റവും പുതിയ മോഡല്‍ ഉത്പന്നങ്ങളാണ് നന്തിലത്തിലെ 41 ഷോറൂമുകളില്‍ 60 ശതമാനം വിലക്കുറവുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് നന്തിലത്ത് ജി-മാര്‍ട്ടിലെ ഷോറൂമുകളില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളായ 10 ഉപഭോക്താക്കള്‍ക്ക് 10 ടാറ്റ പഞ്ച് കാറുകള്‍ …

ഓണത്തിന് നന്തിലത്ത് ജി-മാര്‍ട്ട് പഞ്ച് പഞ്ച് ഓഫര്‍ WATCH VIDEO Read More »

പുതിയ ജി എസ് ടി ഉത്തരവ് ; വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക് 

തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ അശാസ്ത്രീയമായി ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക്ക് നിരോധനത്തിലും, പായ്ക്കറ്റിലാക്കിയ ഭക്ഷ്യ വസ്തുക്കള്‍ക്ക്  ഏര്‍പ്പെടുത്തിയ  നികുതി നിര്‍ദ്ദേശത്തിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് 27 ന് എല്ലാ ജില്ലകളിലും രാവിലെ 10 മണിക്ക് കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. ബ്രാന്‍ഡ്  ചെയ്ത അരി, ഗോതമ്പ് പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവക്ക് മാത്രമായി ഉണ്ടായിരുന്ന 5% നികുതി ഇപ്പോള്‍ പാക്കിംഗ്, റീപാക്കിംഗ് ഉള്ള മുഴുവന്‍ …

പുതിയ ജി എസ് ടി ഉത്തരവ് ; വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്  Read More »

ബി.എസ്.എൻ.എൽ വഴി ഇനി തൃശൂരിൽ ടി.വി. ചാനലുകളും

ഈ സംവിധാനത്തിൽ നിലവിലുള്ള വോയിസ് കോളിന് (Voice Call പുറമെ IPTV കൂടി ചേരുമ്പോൾ BSNL TRIPLE PLAY (VOICE, DATA, VIDEO ) ഉപഭോക്താക്കൾക്കായി ഒരുക്കുന്നു  തൃശൂർ: ടെലിവിഷൻ ആസ്വാദന രംഗത്ത് വിപ്ലവാത്മക ചുവടുവെയ്പ്പുമായി ബി.എസ്.എൻ.എൽ IP TV സർവീസ്.  ബി.എസ്.എൻ.എൽ സഞ്ചാർ ഭവനിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജനറൽ മാനേജർ വി.സുരേന്ദ്രൻ, ITS, IP TV യുടെ സാങ്കേതികതയും ഗുണമേന്മയും വിവരിച്ചു കൊണ്ട് ഈ നൂതന സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തി . BSNL നോടൊപ്പം …

ബി.എസ്.എൻ.എൽ വഴി ഇനി തൃശൂരിൽ ടി.വി. ചാനലുകളും Read More »

പ്ലാസ്റ്റിക് പൂക്കള്‍ നിരോധിച്ചില്ലെങ്കില്‍ ഫ്‌ളവര്‍ ബന്ദ് നടത്തും: ഫ്‌ളവര്‍ മര്‍ച്ചന്റ് അസോസിയേഷന്‍

തൃശൂര്‍: കേരളത്തില്‍ അലങ്കാരങ്ങള്‍ക്ക്  സര്‍വസാധാരണമായിരിക്കുന്ന പ്ലാസ്റ്റിക് പൂക്കളുടെ വില്‍പന നിരോധിക്കണമെന്ന് ഓള്‍ കേരള ഫ്‌ളവര്‍ മര്‍ച്ചൻ്റ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് പൂക്കള്‍ പരിസ്ഥിതി സൗഹൃദമല്ലെന്നും,  നട്ടുവളര്‍ത്തുന്ന പ്രകൃതിദത്തമായ പൂക്കള്‍ സംരക്ഷിച്ച് അതിന്റെ വിപണനം ലാഭകരമായ രീതിയില്‍ നടത്താന്‍ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ പുഷ്പകൃഷി തുടങ്ങണം. ബംഗ്‌ളൂരുവില്‍ നിന്നും, ഹൊസൂരില്‍ നിന്നുമുള്ള വന്‍കിട ഫാമുകളാണ് കേരളത്തില്‍ പൂക്കള്‍ക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് ലോബികളുടെ …

പ്ലാസ്റ്റിക് പൂക്കള്‍ നിരോധിച്ചില്ലെങ്കില്‍ ഫ്‌ളവര്‍ ബന്ദ് നടത്തും: ഫ്‌ളവര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ Read More »